Kerala

കുഞ്ഞിനെ കടത്തിയ സംഭവം: നീതുവിന്റെ കാമുകന്‍ അറസ്റ്റില്‍; പ്രതി ലഹരിക്ക് അടിമയെന്ന് പൊലീസ്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് കുഞ്ഞിനെ കടത്തിയ സംഭവത്തില്‍ പിടിയിലായ നീതുവിന്റെ കാമുകന്‍ ഇബ്രാഹിം ബാദുഷ അറസ്റ്റില്‍. ഇയാൾക്കെതിരെ വഞ്ചന, ബാലനീതി വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പണം നല്‍കാത്തതിന് നീതുവിനെ മര്‍ദ്ദിച്ചതിനും കേസെടുത്തു.

നീതുവിന്റെ പരാതിയിലാണ് പൊലീസ് നടപടി. ഏഴുവയസ്സുള്ള മകനെ ഉപദ്രവിച്ചിരുന്നതായും നീതു പരാതിയിൽ പറയുന്നുണ്ട്. ഇബ്രാഹിം ബാദുഷ ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു. ഇയാളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. അതേസമയം കുട്ടിയെ കടത്തിയ സംഭവത്തില്‍ ഇബ്രാഹിമിന് പങ്കില്ലെന്ന് കോട്ടയം എസ്പി അറിയിച്ചു. സ്വന്തം കുട്ടിയായി വളര്‍ത്താനായിരുന്നു നീതുവിന്റെ ലക്ഷ്യം. ഇബ്രാഹീമുമായി ബന്ധം തുടരാനാണ് കുഞ്ഞിനെ നീതു കടത്തിയതെന്നും എസ്പി വ്യക്തമാക്കി.

ടിക് ടോക്കിൽ പരിചയപ്പെട്ട കളമശ്ശേരി സ്വദേശിയായ ഇബ്രാഹിമുമായി രണ്ട് വർഷമായി നീതു ബന്ധത്തിലായിരുന്നു. തുടർന്ന് ഗർഭിണി ആവുകയും ചെയ്തു. പക്ഷേ ഗർഭം അലസി. എന്നാൽ ഇക്കാര്യം കാമുകനെ അറിയിച്ചില്ല. ഇതിനിടെ നീതുവി നെ ഒഴിവാക്കി യുവാവ് വേറെ വിവാഹം കഴിക്കാനുള്ള നീക്കങ്ങൾ തുടങ്ങി. ഇയാളെ ഒപ്പം നിർത്താൻ വേണ്ടി ​ഗർഭം അലസിയ കാര്യം ശിൽപ മറച്ചു വയ്ക്കുകയും തട്ടിയെടുത്ത കുഞ്ഞിനെ താൻ പ്രസവിച്ച കുഞ്ഞായി ചിത്രീകരിക്കാൻ ശ്രമിക്കുകയുമായിരുന്നു.

B4 Admin

Recent Posts

റൺവേയായി ഗുജറാത്തിലെ ദേശീയപാത: NH-754Aയിൽ ഭാരതീയ സൈന്യത്തിന്റെ നാല് വിമാനങ്ങൾ പറന്നിറങ്ങി, സൈന്യം–NHAI ഏകോപനത്തെ പ്രശംസിച്ച് നിതിൻ ഗഡ്കരി

ദേശീയപാതകൾക്ക് സൈനിക ആവശ്യങ്ങൾക്കായും ഉപയോഗിക്കാനാകുമെന്ന് തെളിയിച്ച് ഭാരതീയ സൈന്യത്തിന്റെ നാല് ചെറുവിമാനങ്ങൾ ഗുജറാത്തിലെ ദേശീയപാതയിൽ വിജയകരമായി ലാൻഡ് ചെയ്യുകയും പറന്നുയരുകയും…

12 hours ago

ഭരണമാറ്റത്തിന് ശേഷവും സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാതെ ബംഗ്ലാദേശ്: ഉയർന്ന പണപ്പെരുപ്പവും തളർന്ന നിക്ഷേപവും വ്യവസായ മേഖലയ്ക്ക് തിരിച്ചടി

ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിനും ഇടക്കാല ഭരണത്തിനും പിന്നാലെ ബംഗ്ലാദേശിൽ അധികാരമാറ്റം സംഭവിച്ചെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പൂർണ പരിഹാരമായിട്ടില്ല.…

12 hours ago

സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാത്തതിൽ കളക്ടർക്കെതിരെ നടപടി വേണം: മാപ്പുപറഞ്ഞാൽ കോടതിയലക്ഷ്യം ഇല്ലാതാകില്ലെന്ന് ഹിന്ദു മുന്നണി

തിരുപ്പറംകുണ്ഡ്രം കാർത്തിക ദീപം വിവാദത്തിൽ മധുര ജില്ലാ കളക്ടർ നിഷാന്ത് കൃഷ്ണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹിന്ദു മുന്നണി. സുപ്രീം കോടതി…

12 hours ago

വടക്കുകിഴക്കൻ മേഖലയിലെ വ്യോമഗതാഗതത്തിന് പുതിയ കുതിപ്പ്: അസമിലെ സിൽചറിൽ 2,014 കോടി രൂപയുടെ ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് കേന്ദ്രാനുമതി

അസമിലെ ബരാക് താഴ്‌വരയുടെ വ്യോമഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സിൽച്ചാറിലെ ദോലൂവിൽ പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ…

12 hours ago

ഭീകരാക്രമണത്തിന്റെ ആഘാതം മറികടന്ന് പഹൽഗാമിൽ വിനോദസഞ്ചാരം തിരിച്ചുവരുന്നു: സന്ദർശകരുടെ എണ്ണത്തിൽ വൻ വർധന

2025 ഏപ്രിലിൽ ബൈസരൺ താഴ്‌വരയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ കനത്ത തിരിച്ചടി നേരിട്ട ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാര മേഖല വീണ്ടും…

13 hours ago

പാക്കറ്റ് ഭക്ഷണങ്ങളിൽ ചുവന്ന മുന്നറിയിപ്പ് ലേബൽ നിർബന്ധം: കേന്ദ്രത്തിനും എഫ്.എസ്.എസ്.എ.ഐയ്ക്കും സുപ്രീം കോടതി നിർദ്ദേശം!

കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അനുവദനീയമായതിലും കൂടുതൽ അടങ്ങിയിട്ടുള്ള പാക്കറ്റ് ഭക്ഷ്യവസ്തുക്കളുടെ മുൻവശത്ത് തന്നെ ഉപഭോക്താക്കൾക്ക് വ്യക്തമായി കാണത്തക്കവിധം മുന്നറിയിപ്പ്…

15 hours ago