Thursday, November 26, 2026

കുഞ്ഞിനെ തട്ടിയെടുത്തത് വിൽക്കാനെന്ന് പിടിയിലായ യുവതി: കസ്റ്റഡിയിൽ മറ്റൊരു ആൺകുട്ടിയും; കുട്ടിക്കടത്ത് റാക്കറ്റെന്ന് സംശയം

കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജി​ല്‍ നി​ന്ന് ന​വ​ജാ​ത ശി​ശു​വി​നെ ക​ട​ത്തി​യ സ്ത്രീ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നഴ്സിന്റെ വേഷത്തിലെത്തി കുഞ്ഞിനെ തട്ടിയെടുത്ത ക​ള​മ​ശേ​രി സ്വ​ദേ​ശി​നി നീ​നു ആ​ണ് പോലീസിന്റെ പിടിയിലായത്. ഇവർക്കൊപ്പം മറ്റൊരു ആൺകുട്ടിയുമുണ്ട്. നീതുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

അതേസമയം കു​ഞ്ഞി​നെ ത​ട്ടി​യെ​ടു​ത്ത് വി​ൽ​ക്കാ​നാണെന്നും ക​ട​ബാ​ധ്യ​ത ഉ​ള്ള​തി​നാ​ലാ​ണ് ഇ​ത്ത​ര​മൊ​രു കൃ​ത്യ​ത്തി​ന് ത​യാ​റാ​യ​തെ​ന്നും യുവതി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​. കോ​ട്ട​യ​ത്തെ ബാ​ർ ഹോ​ട്ട​ലി​ൽ എ​ട്ടു​വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​യു​മാ​യി ചൊ​വ്വാ​ഴ്ച ഇ​വ​ർ മു​റി​യെ​ടു​ത്തി​രു​ന്നു. തുടർന്ന് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലൊ​ക്കെ മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ങ്ങ​ളി​ൽ ഇ​വ​ർ ക​റ​ങ്ങി ന​ട​ക്കു​ന്ന​ത് ക​ണ്ട​തായി ദൃ​ക്സാ​ക്ഷി​ക​ൾ വ്യക്തമാക്കി.

ഇടുക്കി വണ്ടിപ്പരിയാർ സ്വദേശിയുടെ കുഞ്ഞിനെയാണ് കടത്തിക്കൊണ്ടു പോവാൻ ശ്രമം നടത്തിയത്. ഇന്ന് വൈകീട്ട് നാലോടെ നഴ്‌സിന്‍റെ വേഷത്തിലെത്തിയ സ്ത്രീ ചികിത്സക്കെന്ന വ്യാജേന അമ്മയുടെ കൈയിൽ നിന്ന് കുഞ്ഞിനെ വാങ്ങി കടന്നു കളയുകയായിരുന്നു. കുട്ടിക്ക് ചില പ്രശ്നങ്ങളുണ്ടെന്നും ഡോക്ടർ പരിശോധിക്കണമെന്നും അറിയിച്ചാണ് സ്ത്രീ കുഞ്ഞിനെ വാങ്ങിയത്.

അരമണിക്കൂര്‍ കഴിഞ്ഞും എത്താത്തതിനെ തുടര്‍ന്ന് യുവതി അധികൃതരെ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസെത്തി അന്വേഷിച്ചതോടെയാണ് കുട്ടിയെ കണ്ടെത്താന്‍ ആയത്. പിന്നാലെ പൊലീസ് ആശുപത്രി പരിസരത്തും മറ്റും അന്വേഷണം ഊർജിതമാക്കി. ഒരു മണിക്കൂറിനൊടുവിലാണ് അടുത്തുള്ള ഹോട്ടലിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തിയത്.

അതേസമയം, കുട്ടിയെ കടത്താൻ ശ്രമിച്ച സ്ത്രീക്ക് പിന്നിൽ റാക്കറ്റ് പ്രവർത്തിക്കുന്നതായി സംശയിക്കുന്നുവെന്ന് സ്ഥലത്തെത്തിയ മന്ത്രി വിഎൻ വാസൻ പറഞ്ഞു. പോ​ലീ​സ് സ​മ​ഗ്ര അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ ഇ​ക്കാ​ര്യം പു​റ​ത്തു​കൊ​ണ്ടു​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡോ​ക്ട​റു​ടെ വേ​ഷം ധ​രി​ച്ചെ​ത്തി​യ സ്ത്രീ​യാ​ണ് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെന്നും ഒ​റ്റ​നോ​ട്ട​ത്തി​ല്‍ അ​വ​ര്‍ ഡോ​ക്ട​ര്‍ അ​ല്ല എ​ന്ന് സം​ശ​യം തോ​ന്നി​ല്ലെന്നും മന്ത്രി പറഞ്ഞു. പോ​ലീ​സ് സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ട്ട​ത് കൊ​ണ്ടാ​ണ് കു​ഞ്ഞി​നെ ഉ​ട​ന്‍ ത​ന്നെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞ​തെ​ന്നും വാ​സ​വ​ന്‍ കൂട്ടിച്ചേർത്തു.

Related Articles

Latest Articles