കോട്ടയം: കേരളത്തിലെ അതിപ്രസിദ്ധമായ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ കൊടിയേറും. മാർച്ച് 3 മുതൽ 12 വരെ നടത്തുമെന്ന് ക്ഷേത്ര ഉപദേശക സമിതി അറിയിച്ചിരിക്കുന്നത്. കൊടിയേറ്റിനുള്ള കൊടിക്കൂറ ഘോഷയാത്ര ഫെബ്രുവരി 27ന് വൈകിട്ട് നടന്നു. മാർച്ച് 3ന് രാവിലെ 9.30നു തന്ത്രി താഴമൺ മഠം കണ്ഠര് രാജീവര്, മേൽശാന്തി മൈവാടി പത്മനാഭൻ സന്തോഷ് എന്നിവരുടെ കാർമികത്വത്തിലാണു കൊടിയേറ്റ്.
എട്ടാം ഉത്സവദിനമായ മാർച്ച് 10നാണ് ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം. ദർശനത്തിനു പാസ് നിയന്ത്രണം ഇല്ലെങ്കിലും തിരക്ക് ഒഴിവാക്കാൻ ക്യൂ ഏർപ്പെടുത്തുമെന്ന് സമിതി സെക്രട്ടറി കെ.എൻ.ശ്രീകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ആർ.പ്രകാശ് എന്നിവർ പറഞ്ഞു.
ഉത്സവത്തിൽ ഡോ. വൈക്കം വിജയലക്ഷ്മിയുടെ ഗായത്രിവീണ സംഗീതനിശ, ഏഴരപ്പൊന്നാന ദർശന ദിവസം കെ.എൻ.ശശികുമാറിന്റെ നാഗസ്വരം, ചോറ്റാനിക്കര സുബാഷ്മാരാറിന്റെയും സംഘത്തിന്റെയും പഞ്ചവാദ്യം, നടൻ ജയറാമും 111 കലാകാരൻമാരും ചേർന്ന് സ്പെഷൽ പാഞ്ചാരിമേളം, കലാമണ്ഡലം ക്ഷേമാവതിയുടെ നൃത്തം, മട്ടന്നൂർ ശങ്കരൻകുട്ടിയുടെയും സംഘത്തിന്റെയും പാഞ്ചാരിമേളം, ദുർഗാ വിശ്വനാഥിന്റെയും സംഘത്തിന്റെയും ഭക്തിഗാനമേള, പി.ടി.എൻ.രാമനാഥന്റെയും സംഘത്തിന്റെയും നാഗസ്വരം എന്നിവ ഉണ്ടാവും.
അതേസമയം കേരളത്തിലെ തലയെടുപ്പുള്ള ഗജവീരൻമാർ ഉത്സവദിനങ്ങളിൽ അണിനിരക്കും. പൊതുജനങ്ങൾക്കു വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം മണർകാട്–പട്ടിത്താനം ബൈപാസിനു സമീപം ഒരുക്കും.
തെരഞ്ഞെടുപ്പ് കാലത്ത് ഉന്മൂലനാശനമില്ല ! ഹിന്ദുക്കളെ പാട്ടിലാക്കാൻ സ്റ്റാലിന്റെ പുതിയ അടവ് ! റേഷൻ കാർഡ് ഒന്നിന് 3000 രൂപ…
ഡിഎംകെയും , തമിഴ് ദേശീയവാദികളും , കേരളത്തിലെ ജാമ്യത്തിൽ നടക്കുന്ന ചില കുറ്റവാളികളും അവകാശപ്പെടുന്നത് പോലെ രാവണൻ യഥാർത്ഥത്തിൽ തമിഴനാണോ…
നിക്കോളാസ് മദുറോയുടെ വീഴ്ച വെനിസ്വേലയിലെ അനേകം പൗരന്മാർ ആശ്വാസമായി കാണുമ്പോൾ, അദ്ദേഹത്തിന്റെ ഭരണകാലത്തെ ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങൾ മറക്കാനാവില്ല. #venezuela…
ഉത്തർപ്രദേശിലെ സംഭാലിൽ നിയമവിരുദ്ധമായി നിർമ്മിച്ച പള്ളി അധികൃതർ പൊളിച്ചുനീക്കുന്നതിന് തൊട്ടുമുൻപ് ഗ്രാമവാസികൾ തന്നെ സ്വയം മുൻകൈയെടുത്ത് നീക്കം ചെയ്ത സംഭവം…
ചന്ദ്രൻ ഭൂമിശാസ്ത്രപരമായി സജീവമല്ലെന്നും അവിടെയുള്ള എല്ലാ മാറ്റങ്ങളും കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് അവസാനിച്ചതാണെന്നുമുള്ള പരമ്പരാഗതമായ വിശ്വസങ്ങളെ തിരുത്തിക്കുറിക്കുന്ന പുതിയ കണ്ടെത്തലുകൾ…
മനസ്സിനെ കരുത്തുറ്റതാക്കാൻ ഭാരതീയ ദർശനങ്ങൾ. മഹാഭാരതത്തിലെ ഉദ്യോഗ പർവ്വത്തിൽ വരുന്ന 'വിദുരനീതി' മനഃശാസ്ത്രപരമായി വളരെ ആഴമുള്ള ഒന്നാണ്. ഒരു വ്യക്തിക്ക്…