കോട്ടയം: രാജ്യത്ത് തന്നെ ഏറ്റവും ചൂടുള്ള നഗരങ്ങളുടെ പട്ടികയില്‍ ഒന്നാമതായി (Kottayam) കോട്ടയം. 37 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് പകൽ സമയങ്ങളിൽ കോട്ടയത്തെ താപനില. ചൂടിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് ആന്ധ്രായിലെ നന്ദ്യാലാണ്.
കാലാവസ്ഥ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കോട്ടയമാണ് ഞായറാഴ്ച രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ നഗരം. 37.3 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് പകല്‍ ഇവിടെ ചൂട് അനുഭവപ്പെട്ടത്. മുന്‍ വര്‍ഷം ഇത് 36 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരുന്നു. പ്രളയത്തിന് പിന്നാലെ കോട്ടയം നഗരത്തില്‍ 35 ഡിഗ്രി സെല്‍ഷ്യസിലേക്ക് താപ നില ഉയര്‍ന്നിരുന്നു. ആ താപനില ഉയര്‍ന്ന് ഇപ്പോള്‍ 37 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി നില്‍ക്കുകയാണ്. സമീപകാലത്തൊന്നും താപനില ഇത്രയധികം ഉയര്‍ന്നിട്ടില്ലെന്നാണ് കാലാവസ്ഥ വിദഗ്ധർ പറയുന്നത്.
: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ ജാഗ്രത നിർദേശം നൽകി ആരോഗ്യവകുപ്പ്. സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തി ശരിയായ ചികിത്സ ഉറപ്പാക്കണമെന്ന് ഡിഎംഒമാർക്ക് നിർദേശം നൽകി. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ, വെയിലത്ത് ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.ശരീരം ചുവന്ന് തിണർക്കുക, ശക്തമായ തലവേദന, തലകറക്കം, അബോധാവസ്ഥ, മന്ദഗതിയിലുള്ള നാഡിമിടിപ്പ് എന്നിവയാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ. ഇത്തരം അവസ്ഥകളിൽ ഉടൻ തന്നെ ചികിത്സ തേടണം
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…