kottayam
കോട്ടയം: നിർമ്മാണ ജോലിക്കിടയിൽ മണ്ണിടിഞ്ഞ് അപകടം. കോട്ടയം മറിയപ്പള്ളിയിലാണ് സംഭവം നടന്നത്.
ഒരാൾ മണ്ണിനടിയിൽപ്പെട്ടു. മൂന്ന് പേരെ രക്ഷപ്പെടുത്തി. മണ്ണിനടിയിൽപ്പെട്ടയാളെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം തുടരുന്നു. എന്നാൽ രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും മണ്ണിടിഞ്ഞത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
അന്യസംസ്ഥാന തൊഴിലാളിയാണ് മണ്ണിനടിയിൽപ്പെട്ടത്. ചിങ്ങവനം പോലീസും കോട്ടയത്ത് നിന്നുള്ള അഗ്നിശമന സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. രാവിലെ 9 മണിക്ക് ശേഷമാണ് അപകടം ഉണ്ടായത്.
രാത്രി പ്രദേശത്ത് വലിയ രീതിയിൽ മഴ ഉണ്ടായിരുന്നു. ഉയരം കൂടിയ പ്രദേശം ആയിരുന്നു. ഇവിടെ മതിൽ കെട്ടുന്നതിന് തൊഴിലാളികൾ മണ്ണ് മാറ്റുന്നതിനിടെയാണ് മുകളിൽ നിന്ന് മണ്ണ് ഇടിഞ്ഞ് വീണത്. ഈ സമയം അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വീണ്ടും മണ്ണ് ഇടിഞ്ഞ് വീണു. ഇപ്പോൾ ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…