Kerala

കോട്ടയത്ത് പാറമടക്കുളത്തിൽ വീണ ലോറി ഉയർത്തി; ഡ്രൈവർ അജികുമാറിന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം: കോട്ടയം മറിയപ്പള്ളിയിൽ പാറമടക്കുളത്തിലേക്ക് മറിഞ്ഞ ലോറി ഉയർത്തി. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ലോറി ഉയർത്താനായത്. ലോറിയുടെ ഡ്രൈവറായ അജികുമാറിന്റെ മൃതദേഹവും കണ്ടെത്തി. പാറശാല സ്വദേശി അജികുമാറാണ് ലോറിക്കിടയിൽ കുടുങ്ങി മരിച്ചത്. ക്രെയിൻ എത്തിയാണ് ലോറിയെ പാറമടക്കുളത്തിൽ നിന്ന് പുറത്തെടുത്തത്.

ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തനം ഇന്നലെ രാത്രിയിൽ തന്നെ നടത്തിയെങ്കിലും വെളിച്ചത്തിന്റെ കുറവ് മൂലം ദുഷ്കരമായിരുന്നു. ഇന്ന് രാവിലെ സ്‌കൂബാ ഡൈവിങ് സംഘവും ഫയർ ഫോഴ്‌സും എത്തി. രക്ഷാപ്രവർത്തനം തുടരുകയാണ്.

13 ടൺ ഭാരമുള്ള ലോറിയാണ് പാറമടക്കുളത്തിലേയ്ക്ക് മറിഞ്ഞത്. ചങ്ങനാശേരിയിൽ നിന്ന് രണ്ട്‍ ക്രയിനുകൾ എത്തിച്ച് രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും അതും ദുഷ്‌ഫലമാകുകയായിരുന്നു. 30 ടണിന്റെ രണ്ട് ക്രയിനുകളാണ് രക്ഷപ്രവർത്തനത്തിനായി കൊണ്ടുവന്നത്.

ലോറിക്കുള്ളിൽ ഡ്രൈവർ ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. മന്ത്രി വി എൻ വാസവൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ സ്ഥലത്തെത്തിയിരുന്നു.

B4 Admin

Recent Posts

ലോക്സഭാ ടിക്കറ്റിനായി 7 കോടി നൽകിയെന്ന് ആരോപണം; പ്രിയങ്ക ഗാന്ധിക്കെതിരെ പ്രതിഷേധവുമായി ഗൗരവ് കുമാർ

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…

1 hour ago

ആഗോള വിപണിയിൽ ചരിത്രമെഴുതാൻ ഭാരതം: 1 ട്രില്യൺ ഡോളർ കയറ്റുമതി ലക്ഷ്യത്തിലേക്ക് കുതിച്ചുകയറി മോദി സർക്കാർ!

ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…

1 hour ago

പെൻഷൻകാരുടെ ആവശ്യങ്ങൾ അവഗണിക്കുന്നുവെന്ന് ആരോപണം: ഒക്ടോബർ 29ന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ധർണ

തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…

3 hours ago

വയോജന സംരക്ഷണത്തിന് സമഗ്ര നിയമം: കേരളത്തിന്റെ ബിൽ ഏകകണ്ഠമായി പാസാക്കി

വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…

1 day ago

അശാന്തിയുടെ ലോകത്ത് വിശ്വശാന്തിക്കായി ഒത്തു ചേരാൻ ആഹ്വാനം ചെയ്ത് ആചാര്യശ്രീ രാജേഷ് ദുബായിൽ ഭക്തിനിർഭരമായി ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’

ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…

1 day ago

പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: പ്രതിയെ വെടിവെച്ചു കൊന്ന് യുപി പോലീസ്

പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…

1 day ago