Kerala

മൂന്നു വയസ്സുകാരനെ കൊന്നിട്ട് ഒന്നും അറിയാത്തതു പോലെ പെരുമാറി; വളര്‍ത്താന്‍ താത്പര്യമില്ലെങ്കില്‍ താന്‍ വളര്‍ത്തുമായിരുന്നു, കാമുകനൊപ്പം പോകാനാണ് ആസിയ മകനെ കൊലപ്പെടുത്തിയതെന്ന് ആരോപിച്ച് സഹോദരി

പാലക്കാട്: അമ്മയുടെ പ്രണയം പൂവണിയാൻ മൂന്നു വയസ്സുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ, പ്രതിയായ അമ്മയ്‌ക്കെതിരെ സഹോദരി രംഗത്ത്. കൊലപാതകത്തില്‍ പങ്കില്ലെന്ന് പ്രതി ആസിയയുടെ സഹോദരി ആജിറ. കുട്ടിയുടെ ഉമ്മ ഒറ്റയ്‌ക്കല്ല കൊലപാതകം നടത്തിയതെന്ന മുത്തച്ഛന്‍ ഇബ്രാഹിമിന്റെ ആരോപണത്തിന് മറുപടിയായിട്ടായിരുന്നു പ്രതികരണം.

കുട്ടിയുടെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികൾ ഉണ്ട്. കുട്ടിയുടെ ഉമ്മ ആസിയയുടെ സഹോദരിക്കും അവരുടെ ഭര്‍ത്താവിനും കൊലപാതകത്തില്‍ പങ്കുണ്ട്. ഇതേക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്നുമാണ് മുത്തച്ഛന്‍ ഇബ്രാഹിം ആരോപണം ഉന്നയിച്ചത്.

എന്നാല്‍ കുട്ടിയുടെ കൊലപാതകത്തില്‍ ഒരു പങ്കുമില്ലെന്നാണ് ആജിറ വ്യക്തമാക്കിയത്. കുട്ടി ചലനമറ്റ് കിടക്കുമ്പോള്‍ പ്രതിയായ ഉമ്മ ഒന്നുമറിയാത്ത പോലെ പെരുമാറി. മകന്‍ രാവിലെ എഴുന്നേറ്റിട്ട് വീണ്ടും കിടന്നെന്ന് പ്രതിയായ ആസിയ പറഞ്ഞു. മകനെ വളര്‍ത്താന്‍ താത്പര്യമില്ലെങ്കില്‍ താന്‍ വളര്‍ത്തുമായിരുന്നു. കൊന്നുകളയരുതായിരുന്നു. കാമുകനൊപ്പം പോകാനാണ് ആസിയ മകനെ കൊന്നതെന്നും സഹോദരി വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ ആസിയയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് വയസുകാരന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് അറസ്റ്റ്. സുഹൃത്തിനൊപ്പം ജീവിക്കാന്‍ കുട്ടി തടസ്സമാകുമെന്ന് കരുതി ആസിയ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് ആസിയ മൊഴി നല്‍കിയതായി പോലീസ് വ്യക്തമാക്കി. ആസിയയുടെ ചുട്ടിപ്പാറയിലെ വീട്ടില്‍ കിടപ്പുമുറിയിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

admin

Recent Posts

ഇടവേളയ്ക്ക് ശേഷം സെയ് തിമിംഗലം തിരിച്ചെത്തി|കാരണം ഇതാണ്

100 വർഷങ്ങൾക്കിപ്പുറം കടൽതീരത്ത് തിരിച്ചെത്തി സെയ് തിമിംഗലം,കാരണം ഇതാണ്

24 mins ago

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്;പ്രതികള്‍ കൈപറ്റിയത് 25കോടി!കള്ളപ്പണം ആണെന്ന് അറിഞ്ഞതോടെ തിരിമറി നടത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ

കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…

10 hours ago

ജീവനക്കാരും ഭക്തരും തമ്മിലുള്ള ബന്ധം എന്നും ദൃഢമുള്ളതാകട്ടെ !തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം – ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…

10 hours ago