onam
കോഴിക്കോട്: ഓണാഘോഷ പരിപാടിയുടെ ഭാഗമായി കോര്‍പ്പറേഷന്‍ പരിധിയിലെ സ്ഥാപനങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും ദീപാലംകൃതമാക്കും.സര്‍ക്കാര്‍-പൊതുമേഖലാ-സ്വകാര്യ സ്ഥാപനങ്ങളും, റസിഡന്റ്‌സ് അസോസിയേഷനുകളും ഈ ഉദ്യമത്തില്‍ പങ്കാളികളാവണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി അഭ്യര്‍ഥിച്ചു. മികച്ച രീതിയില്‍ ദീപാലങ്കാരം ചെയ്യുന്ന ഒന്നും രണ്ടും മൂന്നും സ്ഥാപനങ്ങള്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കുക.
വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 2 മുതല്‍ 11 വരെയാണ് ഓണാഘോഷ പരിപാടികള്‍ നടക്കുക.ഇക്കാലയളവിലാണ് ദീപാലങ്കാരം ചെയ്യേണ്ടത്.ഓണാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ച്, ഭട്ട് റോഡ് ബീച്ച്, തളി, കുറ്റിച്ചിറ, മാനാഞ്ചിറ, ടൗണ്‍ഹാള്‍, ടാഗോര്‍ ഹാള്‍, ബേപ്പൂര്‍ എന്നീ കേന്ദ്രങ്ങളില്‍ വൈവിധ്യമാര്‍ന്ന കലാകായിക പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
നഗരവികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.കൃഷ്ണകുമാരി, വാര്‍ഡ് കൗണ്‍സിലര്‍ വരുണ്‍ ഭാസ്‌കര്‍, ജനറല്‍ കണ്‍വീനറും ടൂറിസം ജോയന്റ് ഡയറക്ടറുമായ ടി.ജി അഭിലാഷ് കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ടി.പി മനോജ്, ഡി.ടി.പി.സി സെക്രട്ടറി ടി. നിഖില്‍ ദാസ്, ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ പി. നിഖില്‍, വ്യാപാര വ്യവസായ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…