Kerala

വനിതകൾക്ക് തൊഴിൽ സംരംഭങ്ങൾക്കുള്ള ലോണിൽ സർവകാല റെക്കോഡ്; ലോണിലും തിരിച്ചടവിലും ചരിത്രനേട്ടം

വനിതകൾക്ക് തൊഴിൽ സംരംഭങ്ങൾക്കുള്ള ലോണിൽ സർവകാല റെക്കോഡിട്ടതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. സമീപ കാലത്ത് വനിതാ വികസന കോർപറേഷൻ വലിയ മുന്നേറ്റമാണുണ്ടാക്കിയത്. ഈ സർക്കാർ അധികാരമേറ്റതിന്റെ ആദ്യ വർഷം സ്ഥാപനത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ വാർഷിക വായ്പ വിതരണം 165.05 കോടി രൂപ, 11866 പേർക്ക് നൽകിക്കൊണ്ട് കൈവരിച്ചു. വായ്പാ തിരിച്ചടവിലും റെക്കോഡ് ഉണ്ടായതായും മന്ത്രി വ്യക്തമാക്കി. വനിതാ വികസന കോർപറേഷന്റെ മെഗാ സംരംഭക കൂട്ടായ്മ ഉദ്ഘാടനവും വായ്പാ വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സർക്കാരിന്റെ ആദ്യ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി വനിത വികസന കോർപറേഷൻ മുഖേന 2600 ഓളം വനിതകൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാനുള്ള വായ്പാ ധനസഹായം നൽകണമെന്നാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ വായ്പകളിലൂടെ 7000 ത്തോളം വനിതകൾക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാൻ സാധിച്ചിട്ടുണ്ട്. ഇത്തരത്തിൽ പ്രതിവർഷം ശരാശരി 30,000 വനിതകൾക്ക് പ്രയോജനം ലഭിച്ചു വരുന്നു.

ഏറ്റവും കുറഞ്ഞ പലിശനിരക്കിൽ കൂടുതൽ വനിതകളിലേക്ക് സഹായമെത്തിക്കാനാണ് ശ്രമിക്കുന്നത്. 12 ജില്ലകളിൽ ജില്ലാ ഓഫീസുകളും, രണ്ടിടത്ത് ഉപജില്ലാ ഓഫീസുകളും തുറന്നു. പ്രവാസി വനിതകൾക്ക് വേണ്ടി നോർക്ക വനിതാ മിത്ര എന്ന പേരിൽ, മൂന്ന് ശതമാനം പലിശയിളവും 20 ശതമാനം വരെ മൂലധന ഇളവുമുള്ള വായ്പ പദ്ധതി നോർകയുടെ സഹകരണത്തോടെ തുടക്കമിട്ടു.

നഗരത്തിൽ എത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതമായി താമസിക്കാൻ ഹോസ്റ്റലുകളും വൺ ഡേ ഹോമുകളും കോർപറേഷൻ നടപ്പിലാക്കി വരുന്നു. ഇതോടൊപ്പം അവരുടെ യാത്ര സുഗമമാക്കാൻ വനിതകളുടെ ടാക്സിയും ലഭ്യമാക്കും. കോവിഡ് മരണം മൂലം ഗൃഹനാഥൻ അല്ലെങ്കിൽ ഗൃഹനാഥ മരിച്ച കുടുംബങ്ങൾക്ക് വേണ്ടി ഇളവുകളുള്ള സ്വയം തൊഴിൽ വായ്പ പദ്ധതിക്ക് തുടക്കമിട്ടു. അത്യാധുനിക സൗകര്യങ്ങളോടെ മാതൃക വനിതാ ഹോസ്റ്റൽ വനിത മിത്രകേന്ദ്രം പെരിന്തൽമണ്ണയിൽ പ്രവർത്തനം തുടങ്ങി.

തൊഴിലിടങ്ങളിൽ നിന്നും വിട്ടുനിൽക്കുന്ന സ്ത്രീകൾക്ക് വനിത വികസന കോർപറേഷൻ റീ സ്‌കില്ലിംഗ് പ്രോഗ്രാമും സംഘടിപ്പിച്ച് വരുന്നു. നഴ്സുമാർക്ക് വിദേശത്ത് മികച്ച തൊഴിലവസരം ലഭിക്കുന്നതിന് അനുബന്ധ കോഴ്സുകളും ലഭ്യമാക്കുന്നു. സ്ത്രീ സുരക്ഷ മുൻ നിർത്തി മിത്ര 181 ഹെൽപ്പ് ലൈൻ വളരെ ഫലപ്രദമായി പ്രവർത്തിക്കുന്നു. പോലീസ് സ്റ്റേഷനിലെത്താതെ ഈ ഹെൽപ് ലൈൻവഴി വനിതകൾക്ക് പോലീസ് സഹായവും നിയമ സഹായവും ഉറപ്പ് വരുത്തുന്നതായും മന്ത്രി വ്യക്തമാക്കി.

നോർക്ക വനിതാമിത്രാ പദ്ധതി ഉദ്ഘാടനവും വായ്പാ വിതരണവും നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. ആർത്തവ ശുചീത്വ പരിപാലന പദ്ധതിയുടെ പരസ്യ ചിത്രത്തിന്റെ ആദ്യ പ്രദർശന ഉദ്ഘാടനം വനിത വികസന കോർപറേഷൻ ചെയർപേഴ്സൺ റോസക്കുട്ടി ടീച്ചറും, വനിതാ സംരംഭകത്വ പരിശീലന ഉദ്ഘാടനം നോർക്ക സി.ഇ.ഒ. ഹരികൃഷ്ണൻ നമ്പൂതിരിയും നിർവഹിച്ചു. വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ജി. പ്രിയങ്ക, വനിത വികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടർ വി.സി. ബിന്ദു, ബോർഡ് മെമ്പർ ആർ. ഗിരിജ, മേഖലാ മാനേജർ എസ്. ലക്ഷ്മി, റൂഡ്സെറ്റി ഡയറക്ടർ പ്രേം ജീവൻ എന്നിവർ സംസാരിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് 60 പേർക്ക് വായ്പ വിതരണം ചെയ്തു. മികച്ച സംരംഭം നടത്തിയ കുടുംബശ്രീ യൂണിറ്റുകൾക്ക് ഉപഹാരം നൽകി. ഇതോടൊപ്പം വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലാസുകളും സംഘടിപ്പിച്ചു.

B4 Admin

Share
Published by
B4 Admin

Recent Posts

ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ്

ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…

21 minutes ago

മുളയിൽ ടെക്നോളജി! അസ്സമിൽ ഹിമന്തയുടെ പുതിയ നീക്കം

ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…

1 hour ago

ഏഷ്യൻ ഗെയിംസ് 2026: വാനോളമുയർന്ന് ഭാരതത്തിന്റെ അഭിമാനം; മെഡൽ വേട്ടയിൽ ചരിത്ര കുതിപ്പുമായി ഇന്ത്യൻ താരങ്ങൾ

ഏഷ്യൻ ഗെയിംസ് 2026-ൽ ഏഷ്യൻ കായിക ഭൂപടത്തിൽ ഭാരതത്തിന്റെ വെന്നിക്കൊടി വീണ്ടും വാനോളമുയരുന്നു. തപ്പിയുണർന്ന കായികശേഷിയും ഉറച്ച ആത്മവിശ്വാസവുമായി കളത്തിലിറങ്ങിയ…

1 hour ago

റീലിനായി അമ്പലമുറ്റം അരങ്ങാകുമ്പോൾ നഷ്ടമാകുന്നത് നൂറ്റാണ്ടുകളുടെ പവിത്രത

പ്രാർത്ഥനയ്ക്കും ആത്മീയ ശാന്തിക്കുമായി നാം കെട്ടിപ്പടുത്ത പുണ്യസങ്കേതങ്ങളാണ് നമ്മളുടെ ക്ഷേത്രങ്ങൾ. എന്നാൽ ഇന്ന് പല പുരാതന ക്ഷേത്രങ്ങളും കേവലം വിനോദസഞ്ചാര…

1 hour ago

ഗൂഗിളില്‍ തിരഞ്ഞ് കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിക്കാറുണ്ടോ?. എങ്കില്‍ അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടപ്പെടാം. വ്യാജ നമ്പറുകള്‍ വഴിയുള്ള സൈബര്‍ തട്ടിപ്പുകളില്‍ അതീവ ജാഗ്രത വേണമെന്ന് കേരള പൊലീസിന്റെ കര്‍ശന മുന്നറിയിപ്പ്

തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…

20 hours ago

വിഴിഞ്ഞത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കവര്‍ച്ച. വാതില്‍ തകര്‍ത്ത് നാലു പവന്‍ സ്വര്‍ണവും 45,000 രൂപയും മോഷ്ടിച്ചു

വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…

20 hours ago