മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിനിടയില്‍ ആനയിടഞ്ഞപ്പോൾ
കോഴിക്കോട് ജില്ലയിൽ ആന എഴുന്നെള്ളിപ്പുകൾ ഒരാഴ്ചത്തേക്ക് നിർത്തി വെക്കാൻ തീരുമാനിച്ചു. എഡിഎമ്മിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടേതാണ് തീരുമാനം. മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിനിടയില്‍ ആനയിടഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ അടയന്തിര സാഹചര്യം പരിഗണിച്ച് ഒരാഴ്ചത്തേക്ക് എല്ലാ ആന എഴുന്നള്ളിപ്പുകളും റദ്ദ് ചെയ്യാന്‍ കോഴിക്കോട് ജില്ലാ മോണിറ്ററിങ് കമ്മറ്റി യോഗത്തില്‍ തീരുമാനമായതായി കോഴിക്കോട് ഫോറസ്റ്റ് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. ഫെബ്രുവരി 21 വരെയുള്ള കാലയളവിലെ എല്ലാ ആന എഴുന്നള്ളിപ്പുകളും റദ്ദ് ചെയ്യും.
ഇതിന് പുറമെ ആന എഴുന്നള്ളിപ്പിന് നല്‍കുന്ന അനുമതിയില്‍ പറയുന്ന നിബന്ധനകള്‍ പൂര്‍ണ്ണമായും പാലിക്കാതെ അശ്രദ്ധമായി എഴുന്നള്ളിപ്പ് നടത്തിയ കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ ആന എഴുന്നള്ളിപ്പിന്റെ ജില്ലാ തല മോണിറ്ററിംഗ് കമ്മിറ്റിയുടെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാനും യോഗത്തില്‍ തീരുമാനിച്ചു
ആന എഴുന്നള്ളിപ്പിന്റെ ഉത്തരവില്‍ സൂചിപ്പിക്കും പ്രകാരമുള്ള ആനകള്‍ തമ്മിലുള്ള അകലവും, ആനയും ആളുകളും തമ്മില്‍ പാലിക്കേണ്ട അകലവും ഉത്സവം കഴിയുന്നതുവരെ തുടര്‍ച്ചയായി പാലിക്കേണ്ടതും അതിനുവേണ്ടിയുള്ള ക്രമീകരണങ്ങള്‍ ഉത്സവ കമ്മിറ്റികള്‍ ഉറപ്പുവരുത്തണം. ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ രജിസ്‌ട്രേഷന്‍ ഇല്ലാത്ത ക്ഷേത്രങ്ങള്‍ യാതൊരു കാരണവശാലും ആനകളെ എഴുന്നള്ളിക്കാന്‍ പാടില്ല. ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ രജിസ്‌ട്രേഷന്‍ ഇല്ലാത്ത ക്ഷേത്രങ്ങളില്‍ ആനയെ എഴുന്നള്ളിച്ചാല്‍ ആനയെ ഉത്സവങ്ങളില്‍ നിന്ന് നിരോധിക്കാനും തീരുമാനിച്ചു. സുരക്ഷിതമായ ആന എഴുന്നള്ളിപ്പിന് ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി നല്‍കുന്ന ആന എഴുന്നള്ളിപ്പിന്റെ ഉത്തരവില്‍ പ്രതിപാദിക്കുന്ന എല്ലാ നിബന്ധനകളും ആന എഴുന്നള്ളിപ്പിന്റെ ചുമതല ഉള്ള ക്ഷേത്ര ഭാരവാഹികള്‍, ഉത്സവ കമ്മിറ്റികള്‍ നിര്‍ബന്ധമായും പാലിക്കണം.
വേനല്‍ക്കാലമായതിനാൽ അന്തരീക്ഷ താപനില ക്രമാതീതമായി ഉയര്‍ന്നു വരുന്ന സാഹചര്യത്താലും എഴുന്നള്ളിക്കുന്ന ആനകളുടെ ശരീരോഷ്മാവ് നിയന്ത്രിക്കുന്നതിന് ആവശ്യമായ ജല ലഭ്യതയും ആനകള്‍ക്ക് തണലും ഒരുക്കുന്നതിനുള്ള മുന്‍കരുതലുകള്‍ ഉത്സവ കമ്മിറ്റികള്‍ ഉറപ്പുവരുത്തണമെന്നും യോഗം ജില്ലാ മോണിറ്ററിങ് കമ്മറ്റി യോഗം നിര്‍ദേശിച്ചു.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…