Kerala

കോഴിക്കോട് ഡോക്ടര്‍മാരുടെ പണിമുടക്ക് ; രോഗികൾ പ്രതിസന്ധിയിൽ

കോഴിക്കോട്: സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ ഡോക്ടർമാർ നടത്തുന്ന സമരം രോഗികളെ പ്രതിസന്ധിയിലാക്കി . സമര വാർത്ത അറിയാതെ ആശുപത്രിയിലെത്തിയ ഒരുപാട് രോഗികൾ മടങ്ങിപോയി.

സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് ഐ എം എയുടെ നേതൃത്വത്തിലാണ് ഇന്ന് കോഴിക്കോട് ഡോക്ടർമാർ സമരം നടത്തുന്നത് . അത്യാഹിത വിഭാഗത്തെ മാത്രമാണ് സമരത്തിൽ നിന്നും ഒഴിവാക്കിയിട്ടുള്ളത്. സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഓ എയും മെഡിക്കൽ കോളേജ് അദ്ധ്യാപകരുടെ സംഘടനയായ കെ ജി എം സി ടി എയും സമരത്തിൽ പങ്കു ചേർന്നിരുന്നു. അതേ സമയം ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പു വരുത്തുന്ന നിയമഭേദഗതി ഉടൻ കൊണ്ടുവരണമെന്ന് ഐഎംഎ സർക്കാരിനോട് ആവശ്യപ്പെട്ടു.

aswathy sreenivasan

Recent Posts

ആലുവയിൽ അന്യസംസ്ഥാനക്കാരിയായ 12 വയസ്സുകാരിയെ കാണാതായി ! തട്ടിക്കൊണ്ട് പോയതെന്ന് സംശയം ; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

ആലുവയിൽ അന്യസംസ്ഥാനത്തൊഴിലാളിയുടെ മകളെ കാണാതായി. ആലുവ എടയപ്പുറത്തു കീഴുമാട് നിന്ന് ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് 12 വയസ്സുകാരിയെ കാണാതായത്.…

1 hour ago

സോണിയയും രാഹുലും പ്രിയങ്കയും കോണ്‍ഗ്രസിന് വോട്ടു ചെയ്തില്ല | കൈപ്പത്തിക്കല്ല നേതാക്കളുടെ വോട്ട്

കോണ്‍ഗ്രസിന്റെ നേതാക്കളായ സോണിയയും രാഹുലും പ്രിയങ്കയും വോട്ടു ചെയ്തത് കോണ്‍ഗ്രസിനല്ല. സിപിഎം ജനറല്‍ സെക്രട്ടറിയുടെ വോട്ട് ആര്‍ക്കായിരുന്നു എന്നു പറയേണ്ടകാര്യമില്ല,…

1 hour ago

കാന്‍ ഫെസ്റ്റിവലില്‍ ക്രിസ്തുവിന്റെ ചിത്രമുള്ള വസ്ത്രവുമായി ഡൊമിനിക്കന്‍ നടി|

ഫ്രാന്‍സിലെ കാന്‍ ഫെസ്റ്റില്‍ തണ്ണിമത്തന്‍ ബാഗുയര്‍ത്തിയത് ഒരു പക്ഷേ മലയാളികള്‍ മാത്രമേ പെരുപ്പിച്ചു കണ്ട് ചര്‍ച്ച ചെയ്തിട്ടുള്ളൂ. അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍…

2 hours ago

ബിജെപി ജില്ലാ കമ്മറ്റി നടത്തിയ കോര്‍പ്പറേഷന്‍ ഓഫീസ് മാര്‍ച്ചില്‍ പോലീസ് അതിക്രമം ! നിരവധി പ്രവർത്തകർക്ക് പരിക്ക് ! പക്വതയെത്താത്ത മേയര്‍ നഗരത്തെ ഇല്ലാതാക്കുകയാണെന്ന് തുറന്നടിച്ച് ബിജെപി ജില്ലാ അദ്ധ്യക്ഷൻ അഡ്വ.വി.വി.രാജേഷ്

തലസ്ഥാന നഗരിയിലെ വെള്ളപ്പൊക്ക കെടുതിയും പകര്‍ച്ചവ്യാധി ഭീഷണിയും നേരിടുന്നതില്‍ സമ്പൂർണ്ണ പരാജയമായ നഗരസഭാ ഭരണത്തിനെതിരെ ബിജെപി ജില്ലാ കമ്മറ്റി നടത്തിയ…

2 hours ago

തലസ്ഥാന നഗരിക്ക് കേന്ദ്രത്തിന്റെ കരുതൽ ! വെള്ളക്കെട്ടിന് സ്ഥായിയായ പരിഹാരം കാണാൻ 200 കോടി അനുവദിച്ച് മോദി സർക്കാർ

ദില്ലി : തിരുവനന്തപുരത്തെ വെള്ളപ്പൊക്ക ദുരിത നിവാരണത്തിന് 200 കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. തലസ്ഥാന ജില്ലയില്‍ മഴക്കെടുതികള്‍ മൂലം…

3 hours ago