കോഴിക്കോട് മെഡിക്കൽ കോളേജ്
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ സി യു പീഡനക്കേസ് പ്രതിയായ അറ്റന്‍റര്‍ എം എം ശശീന്ദ്രനെ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടു. ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് നടപടി സ്വീകരിച്ചത്. അതേസമയം പ്രതിയെ ശിക്ഷിക്കും വരെ നിയമ പോരാട്ടം തുടരുമെന്ന് അതിജീവിത പ്രതികരിച്ചു.
കേസുമായി ബന്ധപ്പെട്ട് ആദ്യം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തന്നെ ശശീന്ദ്രൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന്, വിശദമായ അന്വേഷണത്തിനായി ഫോറൻസിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. പ്രിയദയെ ചുമതലപ്പെടുത്തി. ഈ അന്വേഷണ റിപ്പോർട്ടിലും കുറ്റം തെളിയിക്കപ്പെട്ടതിനെ തുടർന്നാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി സർവീസിൽ നിന്ന് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് പ്രിൻസിപ്പൽ പുറത്തിറക്കിയത്.
ഈ അന്വേഷണത്തിലും കുറ്റക്കാരനാണെന്ന് വ്യക്തമായതോടെയാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശശീന്ദ്രനെ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഉത്തരവിറക്കിയത്. അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്ന കുറ്റം അങ്ങേയറ്റം ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പോലെയുള്ള സ്ഥാപനത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും പിരിച്ചു വിട്ടുകൊണ്ടുള്ള ഉത്തരവില്‍ പറയുന്നു. ഉത്തരവിൽ, തെളിയിക്കപ്പെട്ട കുറ്റം അതീവ ഗൗരവമുള്ളതാണെന്നും സർക്കാർ സ്ഥാപനമായ മെഡിക്കൽ കോളേജിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
2023 മാർച്ച് 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൈറോയ്ഡ് ശസ്ത്രക്രിയക്ക് ശേഷം അബോധാവസ്ഥയിലായിരുന്ന യുവതിയെ ICUവിൽ വെച്ച് ശശീന്ദ്രൻ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. പ്രതിയെ സംരക്ഷിക്കാൻ ഭരണാനുകൂല സംഘടനയിലെ ചില ജീവനക്കാർ ശ്രമിക്കുന്നുണ്ടെന്ന് ആരോപിച്ച് അതിജീവിത നേരത്തെ സമരത്തിന് ഇറങ്ങിയിരുന്നു. ഈ കേസിൽ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്.
ജയ്പൂർ: ജമ്മു കശ്മീർ വിഷയത്തിൽ ഭാരതത്തിന്റെ നിലപാടിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാൻ. ജമ്മു കശ്മീർ…
ദൈവത്തെ പോലും നിങ്ങൾ വെറുതെ വിട്ടില്ല ! സ്വർണ്ണക്കൊള്ളയിൽ ബോർഡംഗമെന്ന നിലയിൽ ഉത്തരവാദിത്തമുണ്ട് ! സിപിഎം നേതാവ് ശങ്കരദാസിന്റെ മുൻകൂർ…
വാഷിംഗ്ടൺ : ആർട്ടിക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പ്രസ്താവനയിൽ അതൃപ്തി പരസ്യമാക്കി…
മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന്…
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…
പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…