politics

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ; ഖാർഗെക്ക് പരസ്യ പിന്തുണയുമായി കെ സുധാകരൻ, ഹൈക്കമാൻഡ് നിർദേശം തള്ളി

ദില്ലി :ഉത്തരവാദിത്വപ്പെട്ട പദവികൾ വഹിക്കുന്നവർ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സ്ഥാനാർഥികൾക്കായി പ്രചാരണം നടത്തരുതെന്ന ഹൈക്കമാൻഡ് മാർഗനിർദേശം തള്ളി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഖാർഗെയുടെ അനുഭവസമ്പത്ത് കോൺഗ്രസിന് കരുത്ത് പകരുമെന്ന് കെ സുധാകരൻ പ്രസ്താവനയിൽ പറഞ്ഞു.

ആറ് പതിറ്റാണ്ടുകാലത്തെ പൊതുജീവിതത്തിൽ എന്നും മതേതര ആശയങ്ങൾ മുറുകെ പിടിച്ച നേതാവാണ് ഖാർഗെ. ഒരുഘട്ടത്തിലും അധികാര സ്ഥാനമാനങ്ങൾക്ക് പിന്നാലെ പോയിട്ടില്ലാത്ത ഖാർഗെ എല്ലാ തലമുറകളോടും ഒരുപോലെ സംവദിക്കാൻ ശേഷിയുള്ള നേതാവാണ്. അങ്ങനെയുള്ള ഖാർഘെക്ക് കോൺഗ്രസിന്റെ ദൗർബല്യവും ശക്തിയും കൃത്യമായി തിരിച്ചറിയാൻ കഴിയുമെന്നും സുധാകരൻ പറഞ്ഞു.

നിലവിൽ രാജ്യസഭാ പ്രതിപക്ഷ നേതാവ് എന്ന നിലിയലും അദ്ദേഹത്തന്റേത് മികച്ച പ്രവർത്തനമാണ്. ഇതൊക്കെ കൊണ്ടുതന്നെയാണ് പ്രതിസന്ധി നിറഞ്ഞ ഈ കാലഘട്ടത്തിൽ മല്ലികാർജുൻ ഖാർഗെ കോൺഗ്രസിനെ നയിക്കാൻ എത്തുന്നത് പ്രതീക്ഷ നൽകുന്നതെന്നും സുധാകരൻ പറഞ്ഞു.

admin

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

4 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

4 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

5 hours ago