തിരുവനന്തപുരം : ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. ഈ റിപ്പോര്‍ട്ട് നേരത്തെ കോണ്‍ഗ്രസ്സ് എതിര്‍ക്കാന്‍ കാരണം മലയോരത്ത് താമസിക്കുന്ന ആളുകളെ ഓര്‍ത്താണ്. തന്‍റെ നിലപാട് ഇന്നും ഇന്നലെയും നാളെയും ഒന്നായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പലരും ഈ റിപ്പോര്‍ട്ട് ഒരാവര്‍ത്തി പോലും വായിക്കാതെയാണ് തള്ളിപ്പറഞ്ഞത്. താത്കാലിക ലാഭത്തിന് വേണ്ടി രാഷ്ട്രീയ നേതൃത്വം ഭൂമാഫിയകള്‍ക്ക് മുന്നില്‍ മുട്ടുമടക്കിയിട്ടുണ്ട്. ഗാഡ്ഗിലിനെ കുറിച്ച് പറയുമ്പോള്‍ പലരും രോഷാകുലരാകുന്നു. അത് ശരിയല്ല.
അദ്ദേഹം വളരെ ശാസ്ത്രീയമായി തയ്യാറാക്കിയിട്ടുള്ള റിപ്പോര്‍ട്ടാണിത്. അതിലെ മിക്ക ശുപാര്‍ശകളും അംഗീകരിക്കപ്പെടേണ്ടതാണ്. ഏതെങ്കിലും ജനതയോട് ശത്രുതയോ വിദ്വേഷമോ ഉള്ള ആളല്ല അദ്ദേഹം, അദ്ദേഹം ഒരു തികഞ്ഞ ഗാന്ധിയനാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ഗൗരവത്തോടെ ഈ റിപ്പോര്‍ട്ടിനെ കാണണമെന്നും പൊതു സമൂഹം കാര്യമായി ചര്‍ച്ച ചെയ്യണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്കാര കമ്മിഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
ഭാവി തലമുറയെ എങ്കിലും സാമ്പത്തുള്ളവരാക്കാം. ലോട്ടറിയും കറക്ക് കമ്പനികളിലെ നിക്ഷേപങ്ങളും മറക്കാം! സാമ്പത്തിക വിദഗ്ധൻ ആർ റെജി രാജ് സംസാരിക്കുന്നു!…
ഭാരതത്തിന്റെ വ്യോമയാന ചരിത്രത്തിൽ എച്ച്.എഫ്-24 മാരുതിനോളം വിവേചനം നേരിട്ട മറ്റൊരു യുദ്ധവിമാനം ഉണ്ടാകില്ല. ലോകോത്തരമായ രൂപകൽപ്പനയും അതിശയിപ്പിക്കുന്ന യുദ്ധവീര്യവും ഉണ്ടായിരുന്നിട്ടും,…
ഭാരതത്തിന്റെ ചരിത്രത്താളുകളിൽ വിദേശാക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച നിരവധി വീരപുരുഷന്മാരുടെ കഥകൾ നാം വായിച്ചിട്ടുണ്ട്. എന്നാൽ അധിനിവേശ ശക്തികൾക്ക് മുന്നിൽ പതറാതെ പോരാടിയ…
സന്തോഷവും സങ്കടവും നമ്മുടെ ആന്തരികമായ അവസ്ഥകളാണ്. അത് മറ്റൊരാളുടെ വാക്കുകളെയോ പ്രവൃത്തിയെയോ ആശ്രയിച്ചിരിക്കുമ്പോൾ, വാസ്തവത്തിൽ നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം നാം…
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…