Tuesday, May 14, 2024
spot_img

തരാതരം പോലെ നിലപാട് മാറ്റി മുല്ലപ്പള്ളി : ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് പിന്തുണ : നേരത്തെ എതിര്‍ക്കാന്‍ കാരണം മലയോര ജനതയെ ഓര്‍ത്ത്

തിരുവനന്തപുരം : ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. ഈ റിപ്പോര്‍ട്ട് നേരത്തെ കോണ്‍ഗ്രസ്സ് എതിര്‍ക്കാന്‍ കാരണം മലയോരത്ത് താമസിക്കുന്ന ആളുകളെ ഓര്‍ത്താണ്. തന്‍റെ നിലപാട് ഇന്നും ഇന്നലെയും നാളെയും ഒന്നായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പലരും ഈ റിപ്പോര്‍ട്ട് ഒരാവര്‍ത്തി പോലും വായിക്കാതെയാണ് തള്ളിപ്പറഞ്ഞത്. താത്കാലിക ലാഭത്തിന് വേണ്ടി രാഷ്ട്രീയ നേതൃത്വം ഭൂമാഫിയകള്‍ക്ക് മുന്നില്‍ മുട്ടുമടക്കിയിട്ടുണ്ട്. ഗാഡ്ഗിലിനെ കുറിച്ച് പറയുമ്പോള്‍ പലരും രോഷാകുലരാകുന്നു. അത് ശരിയല്ല.

അദ്ദേഹം വളരെ ശാസ്ത്രീയമായി തയ്യാറാക്കിയിട്ടുള്ള റിപ്പോര്‍ട്ടാണിത്. അതിലെ മിക്ക ശുപാര്‍ശകളും അംഗീകരിക്കപ്പെടേണ്ടതാണ്. ഏതെങ്കിലും ജനതയോട് ശത്രുതയോ വിദ്വേഷമോ ഉള്ള ആളല്ല അദ്ദേഹം, അദ്ദേഹം ഒരു തികഞ്ഞ ഗാന്ധിയനാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ഗൗരവത്തോടെ ഈ റിപ്പോര്‍ട്ടിനെ കാണണമെന്നും പൊതു സമൂഹം കാര്യമായി ചര്‍ച്ച ചെയ്യണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്കാര കമ്മിഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

Related Articles

Latest Articles