Kerala

സമരം ചെയ്യുന്ന കെ എസ് ഇ ബി അസോസിയേഷൻ പ്രസിഡന്റെ കസേരയിൽ പുതിയ നിയമനം; വെയിലും മഴയും കൊള്ളാതെ സമരം അവസാനിപ്പിച്ച് മടങ്ങാൻ നിർദ്ദേശിച്ച് ചെയർമാൻ

തിരുവനന്തപുരം: സമരക്കാർ വെയിലും മഴയും കൊണ്ട് നിൽക്കുകയേയുള്ളുവെന്നും തനിക്ക് അവരോട് വാത്സല്യം മാത്രമേയുള്ളുവെന്നും കെ എസ് ഇ ബി ചെയർമാൻ ബി അശോക്. കെ എസ് ഇ ബി യിൽ നിലവിൽ പ്രശ്നങ്ങളില്ലെന്നും പരസ്പര ബഹുമാനത്തോടെ സമവായത്തിന്റെ ഭാഷയിലാണ് മാനേജ്‌മന്റ് സംസാരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെഎസ്ഇബി ഒരു ബിസിനസ് സ്ഥാപനമാണ്. എല്ലാവരും സഹകരിച്ചാലേ മുന്നോട്ട് പോകൂവെന്നും ചെയർമാൻ പറഞ്ഞു. വൈദ്യുതി ബോര്‍ഡില്‍ സമരം ചെയ്യുന്ന ഓഫീസര്‍മാരുടെ സംഘടനാനേതാക്കളുമായി ചെയര്‍മാന്റെ നിര്‍ദേശപ്രകാരം ഫിനാന്‍സ് ഡയറക്ടര്‍ ഇന്നലെ നടത്തിയ ചര്‍ച്ച പരാജയമായിരുന്നു. സമരം എത്രയും വേഗം ഒത്തുതീർപ്പാക്കണമെന്ന് മുഖ്യമന്ത്രി വൈദ്യുതി മന്ത്രിക്ക് നിർദേശം നൽകിയതായി റിപ്പോർട്ടുകളുണ്ട്. അതേസമയം സമരം ചെയ്യുന്ന കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് എം. ജി സുരേഷ് കുമാർ വഹിച്ച പവർ സിസ്റ്റം എഞ്ചിനീയറിങ്ങിൽ പുതിയ ഇ ഇ യെ നിയമിച്ച് ഉത്തരവിറങ്ങിയിട്ടുണ്ട്.

അച്ചടക്ക നടപടിയുടെ ഭാഗമായി സമരം ചെയ്യുന്ന കെ എസ് ഇ ബി ഓഫിസേഴ്സ് അസോസിയേഷൻ ഭാരവാഹികളായ മൂന്നു നേതാക്കളെ സ്ഥലം മാറ്റുകയും ഇതിലൊരു സെക്രട്ടറിയെ പ്രൊമോഷൻ ലിസ്റ്റിൽ നിന്നൊഴിവാക്കുകയും ചെയ്തു

B4 Admin

Recent Posts

വഴിയടക്കാതെ, ജനങ്ങളെ അകറ്റാതെ, മുഖ്യമന്ത്രി വി ഡി സതീശന് ഇന്‍വിസിബിള്‍ സെക്യൂരിറ്റി. ആഭ്യന്തര വകുപ്പിന്റെ പുതിയ സുരക്ഷാ തന്ത്രം

മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…

4 hours ago

കൈപൊള്ളി കുടുംബ ബജറ്റ്. വെളുത്തുള്ളിക്ക് 220, പയറും ബീന്‍സും 100 കടന്നു. പച്ചക്കറി വില വീണ്ടും റെക്കോര്‍ഡിലേക്ക്

അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…

5 hours ago

ബിജെപി മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് പി. ശേഖരന്‍ നായര്‍ നിര്യാതനായി. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നു

തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…

6 hours ago

ചോദിക്കാതെ പറഞ്ഞ വിശദീകരണം ചതിച്ചു. വാഹന വിവാദത്തില്‍ മന്ത്രി കെ.എം. ഷാജി വീണ്ടും പ്രതിരോധത്തില്‍. വാഹനം കൊടുത്തതേയില്ലെന്ന് ഗസ്റ്റ് ഹൗസ് മാനേജര്‍

മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…

6 hours ago

100 കി.മീ വേഗത്തില്‍ പായുന്ന കാറിന് മുകളില്‍ കിടന്ന് പൊലീസുകാരന്‍. കോയമ്പത്തൂരില്‍ വന്‍ ചേസിനൊടുവില്‍ ലഹരിവേട്ട

ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…

7 hours ago

പാകിസ്ഥാന് മുന്നറിയിപ്പുമായി ഭാരതം. ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ രാജ സുബ്രഹ്മണി

ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…

20 hours ago