mm-mani-against-s-rajendran-
തിരുവനന്തപുരം: ഉപഭോക്താക്കളുടെ നെഞ്ചത്തടിച്ച് കെഎസ്ഇബി. ലോക്ഡൗണ്‍ കാലത്തെ അധിക വൈദ്യുതി ബില്‍ ഡിസംബറിനു മുമ്പ് ഒന്നിച്ചടയ്ക്കണമെന്ന് കെഎസ്ഇബി. കൊറോണക്കൊപ്പം കെഎസ്ഇബി ഭീഷണിയും നേരിടേണ്ട ദുരവസ്ഥയിലായിരിക്കുകയാണ് ഉപഭോക്താക്കള്‍. ലോക്ഡൗണ്‍ സമയത്തെ കുടിശിക ഡിസംബറിനു മുമ്പ് അടയ്ക്കണമെന്നും അല്ലാത്തപക്ഷം നടപടികള്‍ ഉണ്ടാകുമെന്നുമാണ് കെഎസ്ഇബി ഉപഭോക്താക്കളെ ഫോണിലൂടെ അറിയിക്കുന്നത്. കൊറോണയെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടരും പകുതി ശമ്പളം മാത്രം ലഭിക്കുന്നവരും നിരവധിയാണ്. അത്തരക്കാര്‍ക്കെല്ലാം ഇരുട്ടടിയായി മാറിയിരിക്കുകയാണ് കെഎസ്ഇബിയുടെ ഈ നടപടി.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് വൈദ്യുതി ബില്‍ ഒന്നിച്ച് അടയ്ക്കുന്നതിന് ബുദ്ധിമുട്ടുള്ളവര്‍ക്ക് തവണകളായി അടയ്ക്കാന്‍ അവസരം നല്‍കിയത്. ഇതാണ് ഇപ്പോള്‍ ഒന്നിച്ച് അടയ്ക്കാന്‍ നിര്‍ദ്ദേശിക്കുന്നത്. ലോക്ഡൗണ്‍ കാരണം റീഡിങ് എടുക്കാന്‍ കഴിയാതിരുന്നതിനാല്‍ നാലു മാസത്തെ ബില്‍ ഒന്നിച്ചാണ് നല്‍കിയത്. നാലു മാസത്തെ റീഡിങ് ഒന്നിച്ച് വന്നതോടെ താരിഫിലും വ്യത്യാസം വന്നു. വന്‍ തുകയാണ് ബില്ലുകളിലുളളത്. ബില്‍ത്തുക കണ്ട് ഞെട്ടിയ ഉപഭോക്താക്കള്‍ ശക്തമായ പ്രതിഷേധിച്ചതിനെത്തുടര്‍ന്നാണ് ഒന്നിച്ചു തുക അടയ്ക്കാന്‍ പ്രയാസമുള്ളവര്‍ക്ക് തവണയായി അടയ്ക്കാമെന്നും, ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ വൈദ്യുതി വിച്ഛേദിക്കില്ലെന്നും നിര്‍ദ്ദേശം നല്‍കിയത്.
എന്നാല്‍, ലോക്ഡൗണ്‍ കാലത്തെ ബില്ലുകള്‍ 98 ശതമാനത്തിലധികവും അടച്ചുതീര്‍ന്നെന്നും ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ വൈദ്യുതി വിച്ഛേദിക്കാന്‍ തീരുമാനിച്ചവ മാത്രമാണ് നടപടിയിലേക്ക് നീങ്ങുന്നതെന്നുമാണ് കെഎസ്ഇബിയുടെ വാദം. അഥവാ നടപടിയിലേക്ക് നീങ്ങുന്നെങ്കില്‍ തന്നെ സോഷ്യല്‍ മീഡിയ വഴിയും നേരിട്ട് നോട്ടീസ് നല്‍കിയും ഉപഭോക്താക്കളെ അറിയിച്ചും അവര്‍ക്ക് പണമടയ്ക്കാനുള്ള അവസരം നല്‍കിയതിനും ശേഷം മാത്രമാമേ അത്തരം നടപടികളിലേക്ക് നീങ്ങുകയുളളു എന്നാണ് കെഎസ്ഇബി അധികൃതര്‍ പറയുന്നത്.
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…