ദില്ലി: നാല് റഫേലുകള്‍ കൂടി ഇനി ഇന്ത്യയ്ക്ക് സ്വന്തം. ലഡാക്ക് അതിര്‍ത്തിയില്‍ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പാണ് ഇതിലൂടെ ഇന്ത്യ നല്‍കുന്നത്. വ്യോമസേനയുടെ ഭാഗമായ അഞ്ച് റഫേലുകള്‍ക്ക് പുറമെയാണ് നാല് എണ്ണം കൂടി പുതിയതായി എത്തുന്നത്.
ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ റഫേല്‍ വിമാനങ്ങളുടെ രണ്ടാം ഘട്ടം ഇന്ത്യയിലെത്താനിരിക്കെ ഇതിന്റെ ഭാഗമായി കരാറിന്റെ പുരോഗതിയും മറ്റും വിലയിരുത്താന്‍ ഇന്ത്യയുടെ വ്യോമസേന പ്രതിനിധികള്‍ ഫ്രാന്‍സിലെത്തി. ആദ്യ ബാച്ചിന് സമാനമായി അംബാല വ്യോമതാവളത്തിലേയ്ക്കാണ് രണ്ടാം ബാച്ച് റഫേല്‍ വിമാനങ്ങളും പറന്നിറങ്ങുക. ആകെ 36 റഫേല്‍ വിമാനങ്ങളാണ് ഇന്ത്യ ഫ്രാന്‍സില്‍ നിന്നും സ്വന്തമാക്കുക. ഇതില്‍ അഞ്ചെണ്ണമാണ് ജൂലൈ 29ന് ഇന്ത്യയിലെത്തിയത്. എല്ലാ രണ്ട് മാസം കൂടുമ്പോഴും മൂന്നോ നാലോ റഫേല്‍ വിമാനങ്ങള്‍ വീതം വ്യോമസേനയുടെ ഭാഗമാക്കാനാണ് ഇന്ത്യയുടെ ശ്രമം. അങ്ങനെയാണെങ്കില്‍ അടുത്ത വര്‍ഷം തന്നെ റഫേലുകളെ പൂര്‍ണമായും ഇന്ത്യയുടെ ഭാഗമാക്കാന്‍ സാധിച്ചേക്കുമെന്നാണ് പ്രതീക്ഷ.
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…