Saturday, May 4, 2024
spot_img

ഉപഭോക്താക്കളുടെ നെഞ്ചത്തടിച്ച് കെഎസ്ഇബി; ലോക്ഡൗണ്‍ കാലത്തെ അധിക വൈദ്യുതി ബില്‍ ഡിസംബറിനു മുമ്പ് ഒന്നിച്ചടയ്ക്കണം

തിരുവനന്തപുരം: ഉപഭോക്താക്കളുടെ നെഞ്ചത്തടിച്ച് കെഎസ്ഇബി. ലോക്ഡൗണ്‍ കാലത്തെ അധിക വൈദ്യുതി ബില്‍ ഡിസംബറിനു മുമ്പ് ഒന്നിച്ചടയ്ക്കണമെന്ന് കെഎസ്ഇബി. കൊറോണക്കൊപ്പം കെഎസ്ഇബി ഭീഷണിയും നേരിടേണ്ട ദുരവസ്ഥയിലായിരിക്കുകയാണ് ഉപഭോക്താക്കള്‍. ലോക്ഡൗണ്‍ സമയത്തെ കുടിശിക ഡിസംബറിനു മുമ്പ് അടയ്ക്കണമെന്നും അല്ലാത്തപക്ഷം നടപടികള്‍ ഉണ്ടാകുമെന്നുമാണ് കെഎസ്ഇബി ഉപഭോക്താക്കളെ ഫോണിലൂടെ അറിയിക്കുന്നത്. കൊറോണയെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടരും പകുതി ശമ്പളം മാത്രം ലഭിക്കുന്നവരും നിരവധിയാണ്. അത്തരക്കാര്‍ക്കെല്ലാം ഇരുട്ടടിയായി മാറിയിരിക്കുകയാണ് കെഎസ്ഇബിയുടെ ഈ നടപടി.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് വൈദ്യുതി ബില്‍ ഒന്നിച്ച് അടയ്ക്കുന്നതിന് ബുദ്ധിമുട്ടുള്ളവര്‍ക്ക് തവണകളായി അടയ്ക്കാന്‍ അവസരം നല്‍കിയത്. ഇതാണ് ഇപ്പോള്‍ ഒന്നിച്ച് അടയ്ക്കാന്‍ നിര്‍ദ്ദേശിക്കുന്നത്. ലോക്ഡൗണ്‍ കാരണം റീഡിങ് എടുക്കാന്‍ കഴിയാതിരുന്നതിനാല്‍ നാലു മാസത്തെ ബില്‍ ഒന്നിച്ചാണ് നല്‍കിയത്. നാലു മാസത്തെ റീഡിങ് ഒന്നിച്ച് വന്നതോടെ താരിഫിലും വ്യത്യാസം വന്നു. വന്‍ തുകയാണ് ബില്ലുകളിലുളളത്. ബില്‍ത്തുക കണ്ട് ഞെട്ടിയ ഉപഭോക്താക്കള്‍ ശക്തമായ പ്രതിഷേധിച്ചതിനെത്തുടര്‍ന്നാണ് ഒന്നിച്ചു തുക അടയ്ക്കാന്‍ പ്രയാസമുള്ളവര്‍ക്ക് തവണയായി അടയ്ക്കാമെന്നും, ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ വൈദ്യുതി വിച്ഛേദിക്കില്ലെന്നും നിര്‍ദ്ദേശം നല്‍കിയത്.

എന്നാല്‍, ലോക്ഡൗണ്‍ കാലത്തെ ബില്ലുകള്‍ 98 ശതമാനത്തിലധികവും അടച്ചുതീര്‍ന്നെന്നും ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ വൈദ്യുതി വിച്ഛേദിക്കാന്‍ തീരുമാനിച്ചവ മാത്രമാണ് നടപടിയിലേക്ക് നീങ്ങുന്നതെന്നുമാണ് കെഎസ്ഇബിയുടെ വാദം. അഥവാ നടപടിയിലേക്ക് നീങ്ങുന്നെങ്കില്‍ തന്നെ സോഷ്യല്‍ മീഡിയ വഴിയും നേരിട്ട് നോട്ടീസ് നല്‍കിയും ഉപഭോക്താക്കളെ അറിയിച്ചും അവര്‍ക്ക് പണമടയ്ക്കാനുള്ള അവസരം നല്‍കിയതിനും ശേഷം മാത്രമാമേ അത്തരം നടപടികളിലേക്ക് നീങ്ങുകയുളളു എന്നാണ് കെഎസ്ഇബി അധികൃതര്‍ പറയുന്നത്.

Related Articles

Latest Articles