ബംഗളൂരു: കെഎസ്ആര്‍ടിസിയുടെ സ്‌കാനിയ അന്തര്‍ സംസ്ഥാന ബസ് കര്‍ണാടക മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ബംഗളൂരുവില്‍ നിന്നും കോട്ടയത്തേക്ക് സര്‍വീസ് നടത്തുന്ന സ്‌കാനിയ ബസ് ആണ് പിടിച്ചെടുത്തത്. ബസില്‍ പരസ്യം പതിച്ചിരിക്കുന്നത് ചട്ട ലംഘനമാണെന്ന് ആരോപിച്ചാണ് ചന്ദാപുര ആര്‍ടിഒ നടപടി എടുത്തത്.
ബസില്‍ പരസ്യം പതിക്കുന്നത് കേരളത്തില്‍ ചട്ടലംഘനമല്ലെങ്കിലും കര്‍ണാടകയില്‍ അനുവദീനയമല്ലെന്നാണ് ആര്‍ടിഒയുടെ വിശദീകരണം. ഇതാദ്യമായാണ് കെ എസ് ആര്‍ ടി സിക്ക് നേരെ ഇത്തരത്തില്‍ നടപടിയുണ്ടാകുന്നത്. മേലുദ്യോഗസ്ഥര്‍ ഇടപെടാതെ ബസ് വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് മോട്ടോര്‍ വാഹനവകുപ്പ്. അതേസമയം അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ യാത്രക്കാര്‍ക്ക് മോശം അനുഭവം നേരിടുന്നുവെന്ന പരാതി ഉയരുന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിയുടെ കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ ഒരുങ്ങുന്നതിനിടെയാണ് ഇങ്ങനെയൊരു തിരിച്ചടി.
കോഴിക്കോട്: ഗര്‍ഭിണിയായ പങ്കാളിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ക്രൂരമായി പൊള്ളിച്ച സംഭവത്തില്‍ പ്രതി ഷാഹിദ് റഹ്‌മാൻ റിമാൻഡിൽ. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം…
ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ (പെന്റഗൺ ) വാർഷിക…
ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. തലയ്ക്ക് 1.1 കോടി രൂപ ഇനാം…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബിജെപി കേവല ഭൂരിപക്ഷവും ഉറപ്പിച്ചു. ചർച്ചകൾക്കൊടുവിൽ കണ്ണമ്മൂല വാർഡിൽ…
റിയാദ് : ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ സൗദി അറേബ്യയിൽ അപ്രതീക്ഷിത മഞ്ഞുവീഴ്ച . രാജ്യത്തിന്റെ വടക്കൻ മേഖലകളായ തബൂക്ക്,…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. രാജ്ബാരി ജില്ലയിൽ ബുധനാഴ്ച രാത്രിയുണ്ടായ ഇസ്‌ലാമിസ്റ്റുകളുടെ ആക്രമണത്തിൽ 29 വയസ്സുള്ള ഹിന്ദു…