Thursday, May 9, 2024
spot_img

കര്‍ണാടകയില്‍ കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ബസ് പിടിച്ചെടുത്തു

ബംഗളൂരു: കെഎസ്ആര്‍ടിസിയുടെ സ്‌കാനിയ അന്തര്‍ സംസ്ഥാന ബസ് കര്‍ണാടക മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ബംഗളൂരുവില്‍ നിന്നും കോട്ടയത്തേക്ക് സര്‍വീസ് നടത്തുന്ന സ്‌കാനിയ ബസ് ആണ് പിടിച്ചെടുത്തത്. ബസില്‍ പരസ്യം പതിച്ചിരിക്കുന്നത് ചട്ട ലംഘനമാണെന്ന് ആരോപിച്ചാണ് ചന്ദാപുര ആര്‍ടിഒ നടപടി എടുത്തത്.

ബസില്‍ പരസ്യം പതിക്കുന്നത് കേരളത്തില്‍ ചട്ടലംഘനമല്ലെങ്കിലും കര്‍ണാടകയില്‍ അനുവദീനയമല്ലെന്നാണ് ആര്‍ടിഒയുടെ വിശദീകരണം. ഇതാദ്യമായാണ് കെ എസ് ആര്‍ ടി സിക്ക് നേരെ ഇത്തരത്തില്‍ നടപടിയുണ്ടാകുന്നത്. മേലുദ്യോഗസ്ഥര്‍ ഇടപെടാതെ ബസ് വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് മോട്ടോര്‍ വാഹനവകുപ്പ്. അതേസമയം അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ യാത്രക്കാര്‍ക്ക് മോശം അനുഭവം നേരിടുന്നുവെന്ന പരാതി ഉയരുന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിയുടെ കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ ഒരുങ്ങുന്നതിനിടെയാണ് ഇങ്ങനെയൊരു തിരിച്ചടി.

Related Articles

Latest Articles