Kerala

കെഎസ്ആർടിസിയിൽ കടുത്ത പ്രതിസന്ധി: ശമ്പളം കൊടുക്കാനില്ല, ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്നേക്കുമെന്ന് ​ഗതാ​ഗതമന്ത്രി

തിരുവനന്തപുരം: കെ എസ് ആർ ടി സി യിൽ കടുത്ത പ്രതിസന്ധിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇന്ധനവില വർദ്ധനവാണ് പ്രതിസന്ധിയ്ക്ക് കാരണം. കെഎസ്ആ‍ർടിസി പ്രതിസന്ധി ഇനിയും തുട‍ർന്നാൽ ജീവനക്കാരെ എങ്ങനെ നിലനി‍ർത്തുമെന്നതിൽ ആശങ്കയുണ്ടെന്നും, നിലവിലെ സാഹചര്യം തുടർന്നാൽ ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി വന്നേക്കുമെന്നും ആൻ്റണി രാജു പറഞ്ഞു.

അതേസമയം ഇനിയുള്ള മാസങ്ങളിൽ കൃത്യമായി പെൻഷനും, ശമ്പളവും കൊടുക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. മാത്രമല്ല ഈ പ്രതിസന്ധിയ്ക്കുള്ള പ്രതിവിധിയായി ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

ഈ സാഹചര്യത്തിൽ കെഎസ്ആർടി പ്രതിസന്ധി ചർച്ച ചെയ്യാൻ തിരുവനന്തപുരത്ത് ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതല യോഗം ചേരുന്നുണ്ട്. പുതുതായി രൂപീകരിച്ച സ്വിഫ്റ്റ് കെ എസ് ആർ ടി സി യുടെ അവിഭാജ്യ ഘടകമാണെന്നും പത്ത് വർഷം കഴിഞ്ഞാൽ സ്വിഫ്റ്റിന്റെ മുഴുവൻ ആസ്തിയും കെഎസ്ആർടിസിക്ക് വന്നു ചേരുമെന്നും ആൻ്റണി രാജു പറഞ്ഞു.

B4 Admin

Recent Posts

മന്ത്രിമാർക്കും വിശിഷ്ട വ്യക്തികൾക്കും 24 പുത്തൻ ഇന്നോവകൾ: 9.64 കോടി രൂപ ചെലവിട്ട് സർക്കാർ

സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കും യാത്ര ചെയ്യുന്നതിനായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ…

7 hours ago

70-കളിലെ ബോഹോ ചിക് (Boho Chic) ഫാഷനാണ് ഇപ്പോൾ ഫാഷൻ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നത്.

ഫാഷൻ ലോകത്ത് പഴയ ട്രെൻഡുകൾക്ക് വീണ്ടും പുതുജീവൻ ലഭിക്കുകയാണ്. നമ്മുടെ അമ്മമാരുടെയും മുത്തശ്ശിമാരുടെയും കാലത്ത് ശ്രദ്ധ നേടിയിരുന്ന വസ്ത്രധാരണ രീതികളും…

7 hours ago

ഇന്ദിരാഗാന്ധിയുടെ ഭക്ഷണം പങ്കിട്ടത് ചാൾസ് ശോഭരാജിന്റെ കാമുകിയുമായി തിഹാർ ജയിലിലെ അപൂർവ കഥ

1977-ൽ തിഹാർ ജയിലിൽ കഴിയുമ്പോൾ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സഹതടവുകാരിയായ മേരി ആൻഡ്രി ലെക്ലർക്ക് എന്ന കനേഡിയൻ യുവതിക്ക് സ്വന്തം…

8 hours ago

ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് സർവ്വസജ്ജം: ഭക്തിസാന്ദ്രമായ ചടങ്ങുകളും കാർത്തിക വിളക്കും ഈ മാസം 24-ന്, ആത്മീയ നിമിഷങ്ങൾ ലോകമെമ്പാടും എത്തിക്കാൻ തത്ത്വമയി നെറ്റ്‌വർക്കിന്റെ 12 മണിക്കൂർ തത്സമയ സംപ്രേഷണം!

നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല മഹോത്സവം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളെയും ജനപ്രതിനിധികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള…

9 hours ago

പാകിസ്ഥാന്റെ കടക്കെണി പുതിയ ഭീകരമുഖത്തേക്ക്: വിദേശക്കടം പത്തുവർഷത്തിനിടെ ഇരട്ടിയായി 135.1 ബില്യൺ ഡോളറിലെത്തിയെന്ന് ലോകബാങ്കിന്റെ പുതിയ വെളിപ്പെടുത്തൽ!

ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…

17 hours ago

വളർമതിയുടെ സമരവീര്യത്തിന് പിന്തുണ : LPST ഉദ്യോഗാർഥികളുടെ പോരാട്ടം ഏറ്റെടുത്ത് ബിജെപി

തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…

1 day ago