Covid 19

കോവിഡ് പ്രതിരോധം; ഞായറാഴ്ച യാത്രക്കാരുടെ ആവശ്യാനുസരണം സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിനായി നിയന്ത്രണങ്ങള്‍ കടുപ്പിച്ച പശ്ചാത്തലത്തില്‍ യാത്രക്കാരുടെ ആവശ്യാനുസരണം ഞായറാഴ്ച സര്‍വീസ് നടത്തുമെന്ന് അറിയിപ്പ് നൽകി കെഎസ്ആര്‍ടിസി.

ആശുപത്രികള്‍, റെയില്‍വേസ്റ്റേഷനുകള്‍, എയര്‍പോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ഞായറാഴ്ച കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുക. മാത്രമല്ല ഞായറാഴ്ച അവശ്യസര്‍വീസുകള്‍ മാത്രം സര്‍ക്കാര്‍ അനുവദിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം.

കേരളത്തിൽ കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ഞായറാഴ്ചകളില്‍ കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാവുന്നതാണ്. സര്‍ക്കാര്‍ സ്വയംഭരണാധികാര സ്ഥാപനങ്ങള്‍ക്കും അന്ന് പ്രവര്‍ത്തിക്കാം.

മാത്രമല്ല കോവിഡുമായി ബന്ധപ്പെട്ട അടിയന്തിര പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയുണ്ട്. ഈ ഓഫീസുകളിലെ ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെങ്കില്‍ യാത്ര ചെയ്യാം.

കൂടാതെ ടെലികോം, ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുമായി യാത്ര ചെയ്യാം. രോഗികള്‍, കൂട്ടിരിപ്പുകാര്‍, വാക്‌സിനെടുക്കാന്‍ പോകുന്നവര്‍, അടിയന്തിരാവശ്യങ്ങള്‍ക്കായി പോകുന്നവര്‍ എന്നിവര്‍ക്കൊക്കെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.

ഭക്ഷണം, പലചരക്ക്, പച്ചക്കറി, പഴവര്‍ഗങ്ങള്‍, പാല്‍, പാല്‍ ഉത്പന്നങ്ങള്‍, കള്ള്, മത്സ്യം, മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 7 മുതല്‍ രാത്രി 9 വരെ തുറന്നുപ്രവര്‍ത്തിക്കാം.

കഴിയുമെങ്കില്‍ ഹോം ഡെലിവറി നടത്തണം. റെസ്റ്റോറന്റുകളും ബേക്കറികളും രാവിലെ 7 മുതല്‍ രാത്രി 9 വരെ ടേക്ക്-എവേ, ഹോം ഡെലിവറി സേവനങ്ങള്‍ ഉപയോഗിക്കണം.

അതേസമയം വിവാഹങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും പരമാവധി 20 പേര്‍ക്ക് അനുമതി സർക്കാർ നൽകിയിട്ടുണ്ട്. ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളുടെയും കൊറിയര്‍ സര്‍വീസിന്റെയും ഹോം ഡെലിവറി രാവിലെ 7 മുതല്‍ രാത്രി 9 വരെ.

ഞായറാഴ്ചത്തേക്ക് മുന്‍കൂട്ടി ബുക്ക് ചെയ്ത ടൂര്‍ പരിപാടികള്‍, അവര്‍ക്ക് യാത്ര ചെയ്യാനും ഹോട്ടലുകളില്‍ താമസിക്കാനും അനുമതിയുണ്ട്. വാണിജ്യ, വീട്ടാവശ്യങ്ങള്‍ക്കുള്ള ഗ്യാസ് സിലിണ്ടറുകളുടെ നീക്കുപോക്ക് അനുവദിക്കും.

admin

Recent Posts

ബസിന് കുറുകെ കാർ ഇട്ടത് സീബ്രാ ലൈനിൽ ; ദൃശ്യങ്ങൾ കാണാം..

മേയറുടെ വാദങ്ങൾ പൊളിയുന്നു ! ഇനിയെങ്കിലും മേയർക്കെതിരെ പോലീസ് കേസെടുക്കുമോ ?

1 hour ago

മേയറുടെ വാദങ്ങൾ പൊളിയുന്നു! കാർ നിർത്തിയത് സീബ്ര ലൈനിൽ; ഡ്രൈവറുടെ പരാതിയിൽ കഴമ്പില്ലെന്ന നിലപാടിൽ പോലീസ്

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്റെ വാദങ്ങൾ പൊളിയുന്നു ദൃശ്യങ്ങൾ പുറത്ത്. പാളയം സാഫല്യം കോംപ്ലക്സിന് മുന്നിൽ കെഎസ്ആർടിസി ബസിന് കുറുകെ…

2 hours ago

മേയറുടെ ന്യായികരണങ്ങൾക്കെതിരെ വീണ്ടും കെഎസ്ആർടിസി ഡ്രൈവര്‍; ‘ലൈംഗിക ചേഷ്ഠ കാണിച്ചിട്ടില്ല, മോശമായി പെരുമാറിയത് മേയർ; പരാതി നൽകിയിട്ടും പോലീസ് നടപടി എടുക്കുന്നില്ല

തിരുവനന്തപുരം: കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി നടുറോഡിലുണ്ടായ വാക്കേറ്റത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍റെ വാദങ്ങള്‍ക്ക് എതിര്‍ത്ത് കെഎസ്ആർടിസി ഡ്രൈവര്‍…

3 hours ago

സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഇല്ല; അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി; വൈദ്യതി ഉപഭോഗം നിയന്ത്രിക്കണമെന്ന് മുന്നറിയിപ്പ്

പാലക്കാട്: സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഇല്ലെന്ന് വൈദ്യതി മന്ത്രി കെ. കൃഷ്ണൻകുട്ടി. അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ല. അമിത ഉപഭോഗം…

3 hours ago

ചെന്നൈയില്‍ മോഷണത്തിനിടെ മലയാളി ദമ്പതികളെ കൊലപ്പെടുത്തിയ കേസ്; ഒരാള്‍ പിടിയില്‍

ചെന്നൈ: മുത്താപ്പുതുപ്പെട്ടിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം നൂറു പവന്റെ സ്വർണ്ണവുമായി കടന്ന കേസിൽ ഒരാള്‍ പിടിയില്‍. രാജസ്ഥാൻ സ്വദേശിയായ…

3 hours ago