CRIME

ചെന്നൈയിൽ വിഷംകഴിച്ച വിദ്യാര്‍ഥിനി മരിച്ചു; വാര്‍ഡന്‍ മതംമാറ്റത്തിന് നിര്‍ബന്ധിച്ചുവെന്ന് മരണമൊഴി ; അന്വേഷണം ഊർജിതമാക്കി പോലീസ്

ചെന്നൈ: ചെന്നൈയിൽ വിഷംകഴിച്ച വിദ്യാര്‍ഥിനി മരിച്ചു. മതം മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സ്‌കൂള്‍ ഹോസ്റ്റല്‍ വാര്‍ഡന്റെ നിരന്തര പീഡനം മൂലം വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാര്‍ഥിനിയാണ് മരിച്ചത്. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലുള്ള സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് വിഷം കഴിച്ചത്

ഇനി സ്‌കൂളില്‍ തുടര്‍പഠനം നടത്തണമെങ്കില്‍ മതംമാറണമെന്ന് വാര്‍ഡന്‍ ആവശ്യപ്പെട്ടിരുന്നതായും ഇതിന്റെ പേരില്‍ പല രീതിയിലും പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. മാത്രമല്ല പൊങ്കല്‍ അവധിക്ക് വീട്ടിലേക്ക് പോകാന്‍ വിദ്യാര്‍ഥിനിയെ സമ്മതിച്ചില്ല. അവധി ദിവസങ്ങളില്‍ സ്‌കൂളിലെ ടോയ്‌ലറ്റ് വൃത്തിയാക്കുക, പാചകം ചെയ്യുക, പാത്രം കഴുകുക തുടങ്ങിയ ജോലികള്‍ ചെയ്യിച്ചുവെന്നും പ്രമുഖ മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനെയെല്ലാം തുടര്‍ന്ന് പൂന്തോട്ടത്തില്‍ അടിക്കാന്‍വെച്ചിരുന്ന കീടനാശിനി എടുത്ത് പെണ്‍കുട്ടി കഴിക്കുകയായിരുന്നു. കുട്ടി അവശതയില്‍ ആയതോടെ സമീപത്തെ ക്ലിനിക്കല്‍ എത്തിച്ചു. മാതാപിതാക്കളെത്തിയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാ്റ്റിയത്. ഇവിടെ 10 ദിവസം ഐസിയുവില്‍ കിടന്നശേഷം മരിക്കുകയായിരുന്നു.

ഐസിയുവില്‍ നിന്നെടുത്ത പെണ്‍കുട്ടിയുടെ വീഡിയോയില്‍ വാര്‍ഡനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

അതേസമയം വാര്‍ഡനെതിരേ ജുവനൈല്‍ ആക്ട് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ, മതം മാറ്റത്തിന് നിര്‍ബന്ധിച്ചു എന്നു പറഞ്ഞ് ഈ വിദ്യാര്‍ഥിനിയോ മാതാപിതാക്കളോ ഇതുവരെ പരാതിയൊന്നും തന്നിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

മാത്രമല്ല ഐസിയുവില്‍ നിന്നെടുത്ത വീഡിയ പെണ്‍കുട്ടിയുടെ മരണമൊഴിയായി രേഖപ്പെടുത്തുമെന്നും ആ വീഡിയോയുടെ ആധികാരികത പരിശോധിച്ചു വരികയാണന്നും പോലീസ് പറഞ്ഞു.

B4 Admin

Recent Posts

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

3 hours ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

8 hours ago

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

22 hours ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

23 hours ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

23 hours ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

23 hours ago