സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടയിലും കെഎസ്ആര്‍ടിസിയുടെ ധൂര്‍ത്ത്. ലക്ഷങ്ങള്‍ മുടക്കി രൂപമാറ്റം വരുത്തിയ സിറ്റി സര്‍ക്കുലര്‍ ബസുകള്‍ വീണ്ടും മാറ്റുന്നു. സിറ്റി സര്‍ക്കുലറിനായി 69 ലോ ഫ്‌ലോര്‍ ബസുകളാണ് പുതുതായി രൂപമാറ്റം വരുത്തിയത്. സിറ്റി ഷട്ടിലിനും കൂടി ചേര്‍ത്ത് 1.25 കോടി രൂപയാണ് രൂപമാറ്റത്തിനായി ചെലവഴിച്ചത്. ഇലക്ട്രിക് ബസുകള്‍ വന്നതോടെ 39 ലോ ഫ്‌ലോര്‍ ബസുകള്‍ രൂപമാറ്റം വരുത്താനാണ് പുതിയ ഉത്തരവ്.
ഉത്തരവില്‍ പറയുന്നത് സിറ്റി ഷട്ടിലിന്റെ പെയിന്റ് പാറ്റേണിലേക്ക് മാറ്റാണമെന്നാണ്. ഇതിന് അരക്കോടിയിലധികം രൂപ ചെലവ് വരും. കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെയാണ് ഇത്തരം അനാവശ്യ ചെലവുകള്‍ നടത്തുന്നത്.
അതുകൊണ്ടുതന്നെ കെഎസ്ആര്‍ടിസിയില്‍ ഡീസല്‍ പ്രതിസന്ധി ഉള്‍പ്പെടെ രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ 1.25 കോടി രൂപ ബസുകളുടെ രൂപമാറ്റത്തിനായി ചെലവഴിച്ചത് ധൂര്‍ത്താണെന്ന ആക്ഷേപമാണ് പരക്കെ ഉയരുന്നത്. 13 കോടി രൂപയാണ് ഡിസല്‍ ഇനത്തില്‍ കെഎസ്ആര്‍ടിസിക്ക് കുടിശികയുള്ളത്. ദിവസ വരുമാനത്തില്‍ നിന്നു പണമെടുത്തു ശമ്പളം നല്‍കിയതാണ് പ്രതിസന്ധിക്കു വഴിയൊരുക്കിയത്.
തിരുവനന്തപുരം: ജയിലിൽ പൊട്ടിക്കരഞ്ഞ് ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. രാത്രി വൈകി തിരുവനന്തപുരം സ്‌പെഷ്യല്‍ ജയിലിലെ സെല്ലില്‍…
ബംഗ്ലാദേശിൽ ഹിന്ദുക്കളെ കൊന്നൊടുക്കുന്ന ജമാഅത്തെ ഇസ്ലാമി കേരളത്തിൽ ഇടത് വലത് മുന്നണികളിൽ സഖ്യകക്ഷി ! വൈരുധ്യവും അപകടവും ചൂണ്ടിക്കാട്ടി ബിജെപി…
ഇറാനിൽ പ്രതിഷേധം രൂക്ഷമാകുന്നു. ജനകീയ പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ 250ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഖമേനി ഭരണകൂടത്തിനെതിരെ വ്യാപക…
ആഭ്യന്തര കലഹം രൂക്ഷമായ സുഡാനിലെ സാഹചര്യം മുതെലെടുത്ത് ആയുധ വ്യാപാരം നടത്താനൊരുങ്ങി പാകിസ്ഥാൻ. പാരാമിലിട്ടറി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിനെതിരെയുള്ള…
പുറത്തു വന്നയുടൻ തന്നെ വൈറലായി മാറുകയും , വിവാദങ്ങൾക്ക് തിരികൊളുത്തുകയും , സംവിധായക ഗീതു മോഹൻദാസിനെ അവരുടെ മുൻ സ്ത്രീപക്ഷ…
ED പോലുള്ള അന്വേഷണ ഏജൻസികളിലെ കളങ്കിതരായ ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായ ക്രിമിനൽ നടപടികൾ ഒഴിവാക്കി അവരെ എന്ത് കൊണ്ട് സ്വയം വിരമിച്ചു…