Kerala

ചന്ദ്രിക കള്ളപ്പണക്കേസ്; സുപ്രധാന തെളിവുകൾ ഇഡിയ്ക്ക് കൈമാറി കെ ടി ജലീൽ

കൊച്ചി: ചന്ദ്രിക കള്ളപ്പണക്കേസിൽ സുപ്രധാനമായ തെളിവുകൾ ഇഡിയ്ക്ക് കൈമാറി കെ ടി ജലീൽ. എആർ നഗർ ബാങ്ക് ഇടപാടിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും കെ ടി ജലീൽ പറഞ്ഞു. ചന്ദ്രിക കള്ളപ്പണക്കേസിൽ മൊഴി നൽകിയ ശേഷം ഇ‍‍ഡി ഓഫീസിൽ നിന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു ജലീലിൻ്റെ പ്രതികരണം. സഹകരണവകുപ്പ് അന്വേഷണം നല്ല നിലയിലാണ് നടക്കുന്നത്, ഏത് അന്വേഷണം വേണമെന്ന് ആവശ്യപ്പെടേണ്ടത് താനല്ല. ഇഡി വിളിപ്പിച്ചത് ചന്ദ്രിക കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ്, മുഖ്യമന്ത്രി വിളിപ്പിച്ചിട്ടില്ലെന്നും സാധാരണ പോലെ കണ്ടതാണെന്നും ജലീൽ പറയുന്നു.

ചന്ദ്രിക പത്രത്തിൻറെ അക്കൗണ്ട് വഴി പത്ത് കോടി രൂപയുടെ കള്ളപ്പണം വെളിപ്പിച്ചെന്ന കേസിലാണ് കെ ടി ജലീല്‍ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് തെളിവുകള്‍ കൈമാറിയത്. കള്ളപ്പണം ഉപയോഗിച്ച് പി കെ കുഞ്ഞാലിക്കുട്ടിയും മകനും നടത്തിയ ഭൂമി ഇടപാടുകൾ ഉള്‍പ്പെടെയുള്ളവയുടെ രേഖകളാണ് കൊച്ചിയിലെ ഇ ഡി ആസ്ഥാനത്തെത്തി കൈമാറിയത്. ഈ മാസം 16 ന് കുഞ്ഞാലിക്കുട്ടിയെ ഇഡി ചോദ്യം ചെയ്യുമെന്നും കെടി ജലീല്‍ പറഞ്ഞു. വൈകിട്ട് നാലരയക്ക് ആരംഭിച്ച മൊഴിയെടുക്കല്‍ ഏഴ് മണിവരെ നീണ്ടു.

കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടിയെ ഈ മാസം 16 നും മെയിൻ അലി ശിഹാബ് തങ്ങളെ 17 നും ഇഡി ചോദ്യം ചെയ്യുമെന്നാണ് ജലീല്‍ പറഞ്ഞത്. തെളിവുകൾ സഹിതം ആരോപണം ഉയര്‍ന്നിട്ടും കുഞ്ഞാലിക്കുട്ടി മൗനം പാലിക്കുന്നതിനെ ജലീല്‍ ചോദ്യം ചെയ്തു.

ലീഗിനെതിരായ നിലപാടിൽ സിപിഎം പിന്തുണയുണ്ടെന്നും അതിൽ സംശയമില്ലെന്നും ജലീൽ പറയുന്നു. വിജിലൻസ് അന്വേഷണം വേണമോ എന്ന് സംസ്ഥാന സർക്കാർ തീരുമാനിക്കും, ശക്തമായ നടപടി സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും ജലീൽ പറഞ്ഞു.

നോട്ട് നിരോധന കാലത്ത് മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് ചന്ദ്രിക ദിനപത്രത്തിന്‍റെ രണ്ട് അക്കൗണ്ടുകള്‍ വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. പാലാരിവട്ടം പാലം അഴിമതിയിലൂടെ കിട്ടിയ പണം വെളുപ്പിച്ചതിൽ പി കെ കുഞ്ഞാലിക്കുട്ടിക്കും പങ്കുണ്ടെന്ന് ജലീൽ ആരോപിച്ചിരുന്നു. കഴിഞ്ഞ രണ്ടാം തീയതി കെ ടി ജലീലിൻ്റെ മൊഴി ഇ ഡി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇത് സംബന്ധിച്ച തെളിവുകള്‍ കൈമാറാന്‍ ജലിലീനെ ഇഡി വിളിച്ചുവരുത്തുകയായിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Anandhu Ajitha

Recent Posts

മന്ത്രിയെ രക്ഷിക്കാനുള്ള തന്ത്രമോ തന്ത്രി ?

ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT തന്ത്രി കണ്ഠരര് രാജീവരെ അറസ്റ് ചെയ്യുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ചു…

58 minutes ago

130 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ജീവി മടങ്ങിയെത്തുന്നു ! ആകാംക്ഷയോടെ ലോകം

വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…

3 hours ago

അറ്റോമിക് ക്ലോക്ക് ! സമയത്തിന്റെ കൃത്യത അളക്കുന്ന അത്ഭുത യന്ത്രം

മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…

3 hours ago

ബംഗ്ലാദേശികൾ രാജ്യത്തേക്ക് കടക്കുന്നു ! പെറ്റ് പെരുകുന്നു ! മുന്നറിയിപ്പുമായി ഹിമന്ത ബിശ്വ ശർമ്മ

അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…

3 hours ago

അന്യഗ്രഹ വൈറസ് ?? ബഹിരാകാശ സഞ്ചാരികളെ ഉടനടി ഭൂമിയിലെത്തിക്കാൻ നാസ !

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിലും നാസയുടെ 65 വർഷത്തെ പര്യവേക്ഷണ ചരിത്രത്തിലും ഇതിനുമുമ്പ് ഒരിക്കലും സംഭവിക്കാത്ത അതീവ സങ്കീർണ്ണവും നാടകീയവുമായ…

3 hours ago

നിങ്ങൾ ഈ നക്ഷത്രക്കാരാണോ ? ഇത് സാമ്പത്തിക പരീക്ഷണങ്ങൾ നേരിടുന്ന കാലം ! സൂക്ഷിക്കൂ | CHAITHANYAM

നിങ്ങൾ ഈ നക്ഷത്രക്കാരാണോ ? ഇത് സാമ്പത്തിക പരീക്ഷണങ്ങൾ നേരിടുന്ന കാലം. സാമ്പത്തികമായി വെല്ലുവിളികൾ ഉണ്ടാകും. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര…

3 hours ago