Wednesday, May 8, 2024
spot_img

വീണ്ടും നായ്ക്കളോട് കൊടുംക്രൂരത; കൊച്ചിയിൽ ഒരു മാസം മാത്രം പ്രായമുള്ള നായ്ക്കുഞ്ഞുങ്ങളെ ചുട്ടുകൊന്നു

കൊച്ചി: വീണ്ടും നായ്ക്കളോട് കൊടുംക്രൂരത. എറണാകുളം മാഞ്ഞാലിയില്‍ ആണ് സംഭവം.
ഒരു മാസം മാത്രം പ്രായമുള്ള നായ്ക്കുഞ്ഞുങ്ങളെ ചുട്ടുകൊന്നു. ഏഴ് നായ്ക്കുഞ്ഞുങ്ങളെയാണ് ചുട്ടുകൊന്നത്. തള്ളപ്പട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഒരു വീടിന് മുന്നില്‍ പ്രസവിച്ച് കിടക്കുകയായിരുന്നു തള്ളപ്പട്ടി. ഇവിടെവച്ചാണ് കുഞ്ഞുങ്ങളെ ചുട്ടുകൊന്നിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒടുവിൽ ദയ എന്ന സംഘടനയാണ് തള്ളപ്പട്ടിയെ രക്ഷപ്പെടുത്തിയത്. ചെവിക്കും വയറിനും പൊള്ളലേറ്റ തള്ളപ്പട്ടിയുടെ നില ഗുരുതരമാണ്. പ്രാഥമിക ചികിത്സയുൾപ്പെടെ നല്‍കിയ ശേഷം തള്ളപ്പട്ടിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് ദയ സംഘടനയുടെ പ്രവര്‍ത്തകന്‍ കൃഷ്ണന്‍ പി.ജെ അറിയിച്ചു.

രണ്ട് സ്ത്രീകളാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്നാണ് വിവരം. തീപന്തം കൊളുത്തി നായ്ക്കളുടെ ദേഹത്തേക്ക് ഇടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. നായ്ക്കളോട് കാണിച്ച ഈ കൊടുംക്രൂരതയ്‌ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles