Categories: KeralaLegal

ജലീല്‍ ഇനി കസ്റ്റംസിന്‍റെ അതിഥി; മന്ത്രിയെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്തേക്കും

കൊച്ചി: മന്ത്രി കെ.ടി. ജലീലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന. നയതന്ത്ര ബാഗേജ് വഴിയെത്തിയ മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്ത സംഭവത്തില്‍ കസ്റ്റംസ് കേസെടുത്തതിനു പിന്നാലെയാണ് ചോദ്യംചെയ്യലിന് ഒരുങ്ങുന്നത്. നേരത്തെ ഇതേ സംഭവവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും എന്‍.ഐ.എയും മന്ത്രിയെ ചോദ്യംചെയ്തിരുന്നു.
കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്‌തേക്കുമെന്നാണ് ലഭിക്കുന്ന സൂചന. ചോദ്യംചെയ്യല്‍ ഇന്നുതന്നെ ഉണ്ടാകുമെന്നാണ് കരുതുന്നത്.

മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതിന്റെ മറവില്‍ ഏതെങ്കിലും തരത്തിലുള്ള കള്ളക്കടത്ത് നടന്നിട്ടുണ്ടോ എന്ന് അറിയുന്നതിനുവേണ്ടിയാണ് കസ്റ്റംസ് അന്വേഷണം നടത്തുന്നത്. സി-ആപ്റ്റിന്റെ വാഹനത്തിലാണ് മതഗ്രന്ഥങ്ങള്‍ കൊണ്ടുപോയത് എന്നതിനാല്‍ കഴിഞ്ഞ ദിവസം എന്‍ഐഎ സി-ആപ്റ്റിന്റെ ആസ്ഥാനത്ത് റെയ്ഡ് നടത്തിയിരുന്നു. ഖുറാന്‍ കൊണ്ടുപോയ വാഹനത്തിന്റെ ഉടമ, ഡ്രൈവര്‍ തുടങ്ങിയവരെ കസ്റ്റംസ് ചോദ്യംചെയ്യുകയും ചെയ്തിരുന്നു.

B4 Admin

Recent Posts

പാകിസ്ഥാന് മുന്നറിയിപ്പുമായി ഭാരതം. ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ രാജ സുബ്രഹ്മണി

ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…

6 hours ago

വയോധികയുടെ കാലില്‍ തൊട്ടുതൊഴുത് ആലിംഗനവും ചെയ്ത് 13 ലക്ഷത്തിന്റെ സ്വര്‍ണവും കവര്‍ന്ന് യുവതി

ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…

7 hours ago

പാകിസ്ഥാന്റെ കശ്മീര്‍ വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടി. പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ വിരല്‍ചൂണ്ടി ഭാരതം. യു.എന്‍ സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി ജയശങ്കര്‍ ആഞ്ഞടിച്ചപ്പോള്‍

ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…

8 hours ago

സര്‍ക്കാര്‍ ബോര്‍ഡ് വിവാദം. മോട്ടോര്‍ വാഹന ചട്ടങ്ങളെ വെല്ലുവിളിച്ച് മന്ത്രി ഷാജിയുടെ വിചിത്ര വാദം. കെ.എം.ഷാജി ലംഘിച്ചത് 2015-ലെ ഗതാഗത വകുപ്പ് ഉത്തരവ്

കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…

9 hours ago

ശിവസൂര്യയുടെ തിരോധാനം കേവലമൊരു ‘വീടുവിട്ടിറങ്ങൽ’ മാത്രമോ?. ദുരൂഹത നീങ്ങാതെ 49 നാളുകൾക്ക് ശേഷം ശിവസൂര്യ കേസ് ക്രൈംബ്രാഞ്ചിന്

ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…

15 hours ago

ഭീകരാക്രമണത്തില്‍ നടുങ്ങി പാകിസ്ഥാന്‍. ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ചാവേര്‍ സ്‌ഫോടനം, 11 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…

1 day ago