കണ്ണൂർ: രാഷ്ട്രീയ വൈരികളെ ആയുധംകൊണ്ട് വെട്ടിവീഴ്ത്തുന്ന മാർക്സിസ്റ്റ് ക്രൂരതയുടെ വികൃതമുഖം വെളിപ്പെട്ട സംഭവമായിരുന്നു കെ ടി ജയകൃഷ്ണൻ മാസ്റ്റർ വധം. കണ്ണൂരിൽ സംഘപരിവാർ രാഷ്ട്രീയത്തിന്റെ കരുത്തും യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷനുമായിരുന്ന ജയകൃഷ്ണൻ മാസ്റ്ററെ 1999 ഡിസംബർ ഒന്നിനാണ് ഒരു സംഘം കമ്മ്യൂണിസ്റ്റ് നരാധമന്മാർ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. പാനൂർ മൊകേരി ഈസ്റ്റ് എ യു പി സ്കൂൾ അദ്ധ്യാപകനായിരുന്ന കെ ടി യെ സ്കൂളിൽ ക്ലാസെടുത്തുകൊണ്ടിരിക്കുമ്പോൾ കുരുന്ന് വിദ്യാർത്ഥികളുടെ മുന്നിലിട്ടാണ് കമ്മ്യൂണിസ്റ്റുകാർ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.
ബലിദാന ദിനത്തോടനുബന്ധിച്ച് മൊകേരിയിലെ സ്‌മൃതിമണ്ഡപത്തിൽ രാവിലെ 07:30 ന് പുഷ്‌പാർച്ചന നടന്നു. അനുസ്മരണ സാംഘിക് അല്പസമയത്തിനുള്ളിൽ ആരംഭിക്കും. വൈകുന്നേരം അഞ്ചുമണിക്ക് യുവമോർച്ചയുടെ നേതൃത്വത്തിൽ പാനൂരിൽ ബഹുജന റാലിയും അനുസ്മരണ സമ്മേളനവും നടക്കും. പാനൂർ ഗുരുസന്നിധി പരിസരത്ത് നിന്നാരംഭിക്കുന്ന റാലി ബസ്റ്റാന്റ് ജംഗ്‌ഷനിൽ സമാപിക്കും. യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. ബിജെപി സംസഥാന സമിതിയംഗം അഡ്വ. വി പി പദ്മനാഭൻ അനുസ്മരണ പ്രഭാഷണം നടത്തും.
ദില്ലി : ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്റേത് വെറും വിരൽ…
ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പദ്ധതിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ മൂന്ന് കോടി…
ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഇന്ന് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ റിമാൻഡിൽ. അടുത്ത മാസം 12വരെയാണ്…
ദില്ലി : ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഫെബ്രുവരിയിൽ ആരംഭിക്കാൻ അഖിലേന്ത്യാ…
തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…
പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…