General

കേരളത്തിന്റെ പൊതു മനസാക്ഷിക്ക് മറക്കാനാകാത്ത, അക്ഷരങ്ങൾക്ക് മുന്നിലെ അരുംകൊല! ഭരണത്തിന്റെ പിൻബലത്തിൽ മാർക്സിസ്റ്റ് ഭീകരതയുടെ വിരൂപമുഖം വെളിപ്പെട്ട സംഭവം; കെ ടി ജയകൃഷ്ണൻ മാസ്റ്ററുടെ ധീര ബലിദാനത്തിന് ഇന്ന് 23 വർഷം

കണ്ണൂർ: പാനൂരിന്റെ ധീരപുത്രൻ, മാതൃകാദ്ധ്യാപകൻ, സാമൂഹിക രാഷ്ട്രീയ നേതാവ്, ഭാവിയുടെ കേരള രാഷ്‌ടീയത്തെ മാറ്റിമറിക്കാൻ ശേഷിയുണ്ടായിരുന്ന കരുത്തുറ്റ കാര്യങ്ങൾ, യുവമോർച്ച എന്ന സമരാത്മക യുവജന സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ്, ഇതൊക്കെയായിരുന്നു അന്ന് കെ ടി ജയകൃഷ്ണൻ മാസ്റ്റർ. ഭീരുക്കളായ മാർക്സിസ്റ്റ് ഭീകരർ അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തെ ലക്ഷ്യമിട്ടത്. സ്വന്തം വിദ്യാർത്ഥികളുടെ മുന്നിലിട്ട്, അറിവ് പകരാൻ ബോർഡിൽ കുറിച്ചിട്ട അക്ഷരങ്ങൾക്ക് മുന്നിലാണ് കാട്ടാളന്മാർ അദ്ദേഹത്തെ വെട്ടി നുറുക്കിയത്. ചോരയുടെ ഭീകരത അന്ന് ആ വിദ്യാർത്ഥികളുടെ മനസിലുണ്ടാക്കിയ മുറിവ് ഇന്നും ഉണങ്ങിയിട്ടുണ്ടാകില്ല എന്നുറപ്പാണ്. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ ഈസ്റ്റ് മൊകേരി യു.പി. സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം പകര്‍ന്നുകൊടുക്കുമ്പോഴായിരുന്നു 1999 ഡിസംബര്‍ 1 ന് ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊല്ലപ്പെട്ടത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കൂത്തുപറമ്പ്-പാനൂര്‍ മേഖലകളില്‍ ജനങ്ങള്‍ക്കിടയില്‍ നേരിട്ട് പ്രവര്‍ത്തിച്ച ഈ യുവനേതാവ് കണ്ണൂരില്‍ തങ്ങളുടെ അപ്രമാദിത്വത്തിന് ഭീഷണിയാകുമെന്ന് മുന്‍കൂട്ടി കണ്ട് സിപിഎം നടപ്പിലാക്കിയതായിരുന്നു ആ കൊലപാതകം.

മാർക്സിസ്റ്റ് പാർട്ടിയുടെ പ്രത്യയശാസ്ത്രം കണ്ണൂർ ഉൾപ്പെടെയുള്ള ഈ രാജ്യത്തെ വിരലിലെണ്ണാവുന്ന ഭാഗങ്ങളിലേക്ക് ഒതുങ്ങുമ്പോഴാണ് ജനങ്ങളെ ആകർഷിക്കുന്ന പ്രത്യയശാസ്ത്രങ്ങളെയും നേതാക്കളെയും ആശയ സംവാദങ്ങൾ ഉപേക്ഷിച്ച് സിപിഎം കായികമായി നേരിടാനും കൊന്ന് തള്ളാനും തുടങ്ങിയത്. അത്തരത്തിൽ അവർ കൊന്നൊടുക്കിയ കെ ടി ജയകൃഷ്ണൻ മാസ്റ്റർ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ബലിദാനികളായിരുന്നില്ലെങ്കിൽ ബിജെപിയുടെ രാഷ്ട്രീയം ഇന്ന് മറ്റൊരു വഴിത്തിരിവിലെത്തുമായിരുന്നു. സിപിഎം അതിന്റെ പേശീബലവും രാഷ്ട്രീയ സ്വാധീനവും എക്കാലത്തും രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്താനായി ഉപയോഗിക്കാറുള്ളതാണ്. സിപിഎം പാര്‍ട്ടി നീതിക്കുമേല്‍ എക്കാലത്തും തേര്‍വാഴ്ച നടത്തിയ അപമാനകരമായ ചരിത്രവും കേരളത്തിനുണ്ട്. പാര്‍ട്ടി പ്രതിസന്ധികളില്‍ അകപ്പെടുമ്പോഴെല്ലാം ക്രിമിനല്‍ അക്രമങ്ങള്‍ ആസൂത്രണം ചെയ്ത് എതിരാളികള്‍ക്കെതിരെ നടപ്പാക്കുന്നതില്‍ പ്രത്യേകവിരുത് നേടിയവരാണ് അവർ.

മാക്സിസ്റ്റ് കൊലക്കത്തിക്കിരയായവർ ആർ എസ് എസ് ബിജെപി നേതാക്കൾ മാത്രമായിരുന്നില്ല എന്നതോർക്കണം. ജനാധിപത്യ വിരുദ്ധതയെ ചോദ്യം ചെയ്ത എല്ലാ രാഷ്ട്രീയ പാർട്ടികളിലും പെട്ട പ്രവർത്തകരുണ്ട്. എന്ന് മാത്രമല്ല സ്വന്തം പാർട്ടിയിലെ വ്യത്യസ്താഭിപ്രായക്കാർ വരെയുണ്ട്. ടി പി ചന്ദ്രശേഖരൻ വധം കേരളം ഒരിക്കലും മറക്കാനിടയില്ല. ബൗദ്ധിക നിലവാരമില്ലാത്ത കവലച്ചട്ടമ്പികൾ എന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുണ്ടായിട്ടുണ്ട്. അവർക്ക് അപ്രമാദിത്വം ഉണ്ടായിരുന്നപ്പോഴെല്ലാം പാർട്ടി അരുംകൊലകൾ നടത്തിയിട്ടുണ്ട്. മിണ്ടാപ്രാണികളെയും, പോലീസ് ഉദ്യോഗസ്ഥരെയും, ന്യായാധിപന്മാരെയും, മാധ്യമപ്രവര്‍ത്തകരെയും, സാംസ്‌കാരിക നായകന്മാരെയും, രാഷ്ട്രീയം എന്തെന്നറിയാത്ത പിഞ്ചുകുട്ടികളെ പോലും സിപിഎം ഭീകരത വേട്ടയാടിയിട്ടുണ്ട്. എതിരാളികളെ കുലംകുത്തികളെന്നും വര്‍ഗ്ഗശത്രുക്കളെന്നും മുദ്രകുത്തി പാര്‍ട്ടിക്കോടതിയുടെ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ കൊലക്കത്തിയേന്തുന്നവരെ എന്നും സുരക്ഷിതരാക്കാനും പാര്‍ട്ടി നേതാക്കള്‍ ശ്രമിച്ചിരുന്നു.

അത്തരത്തിൽ അധികാരത്തിന്റെ മറവിൽ കൊലയാളികളെ നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷിച്ചെടുക്കുന്ന സിപിഎം കാടത്വവും വെളിപ്പെട്ട കൊലപാതകമാണ് കെ ടി ജയകൃഷ്ണൻ മാസ്റ്റർ വധം. ജയകൃഷ്ണന്‍ മാസ്റ്ററെ വെട്ടിനുറുക്കി കൊന്ന കേസില്‍ മുഖ്യപ്രതിയായിരുന്ന ടി.കെ. രജീഷിനേയും കൂട്ടുപ്രതികളെയും സിപിഎം നേതൃത്വം എങ്ങനെ കേസില്‍ പ്രതികളാകാതെ രക്ഷപ്പെടുത്തി എന്നുള്ളത് ടി.പി ചന്ദ്രശേഖരന്‍ വധകേസ് അന്വേഷണത്തിനിടെ പകല്‍പോലെ വ്യക്തമായിട്ടുണ്ട്. എന്നിട്ടും മാറി മാറി വരുന്ന ഭരണകൂടം കൊലപാതകികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധകേസില്‍ തലശ്ശേരി വിചാരണ കോടതി കേസന്വേഷിച്ചവര്‍ക്കും പാര്‍ട്ടി നേതൃത്വത്തിനുമെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്‌തെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല . മറിച്ച് അവരെ സംരക്ഷിക്കാനായിരുന്നു എല്‍.ഡി.എഫ് യു.ഡി.എഫ് നേതൃത്വം ശ്രമിച്ചത്. നീതി നീണ്ടകാലമായിട്ടും നിഷേധിക്കപ്പെട്ട സംഭവങ്ങളിൽ ഒന്ന് മാത്രമാണ് കെ ടി യുടെ കൊലപാതകം. പക്ഷെ സ്വന്തം പ്രസ്ഥാനത്തിന്റെ ഓരോ പ്രവർത്തകനും കെ ടി യുടെ ഓർമ്മകളെ അഗ്നിയായി നെഞ്ചിലേറ്റുന്ന എന്നതാണ് ഓരോ ഡിസംബർ ഒന്നിനും സംസ്ഥാന വ്യാപകമായി ആചരിക്കുന്ന ബലിദാന ദിനം. മനസ്സിലെ ആ അഗ്നി അവർ പുതു തലമുറ പ്രവർത്തകരിലേക്ക് ഒട്ടും ശോഭ മങ്ങാതെ അവർ പകർത്തുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ ആ ബലിദാനം പ്രസ്ഥാനത്തിന് വലിയ നഷ്ടമായിരുന്നെങ്കിലും കെ ടി ജയകൃഷ്ണൻ മാസ്റ്റർ എന്ന നേതാവ് ആദർശത്തിന്റെ കെടാവിളക്കായി ഇന്നും ജ്വലിക്കുന്നു.

Anusha PV

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

7 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

7 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

8 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

8 hours ago