തിരുവനന്തപുരം :മിൽമ പാൽ വിലവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ. ലിറ്ററിന് ആറ് രൂപയാണ് ഓരോ ഇനത്തിലും വർധിക്കുക. മില്‍മ നിയോഗിച്ച സമിതി നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വില വര്‍ദ്ധിപ്പിക്കുന്നത്.കൂടുതൽ ആവശ്യക്കാരുള്ള നീല കവർ പാൽ ലിറ്ററിന് 52 രണ്ട് രൂപയാകും. മുൻപ് കടുംനീലക്കവറിലുള്ള ഹോമോജിനൈസ്ഡ് ടോൺഡ് മിൽക്കിന് 46 രൂപയായിരുന്നു. പാലിനൊപ്പം തൈരിനും പാൽ ഉപയോഗിച്ച് മിൽമ നിർമിക്കുന്ന മറ്റ് ഉത്പന്നങ്ങൾക്കും വില വർധിക്കും. ക്ഷീരകർഷകർക്കു വാഗ്ദാനം ചെയ്ത വിലവർധനയും ഇന്ന് മുതൽ നൽകുന്ന പാലിൽ ലഭ്യമാകും.
പാലിന്റെ ഗുണനിലവാരം അനുസരിച്ച് 38.40 രൂപ മുതല്‍ 43.50 രൂപ വരെ കര്‍ഷകന് ലഭിക്കും. അതേസമയം പാല്‍ വില കൂട്ടിയെങ്കിലും പ്രതീക്ഷിക്കുന്ന ലാഭം കിട്ടില്ലെന്ന് കര്‍ഷകരും ക്ഷീരസംഘം ഭാരവാഹികളും ആരോപിച്ചു.പാല്‍വിലയുടെ നേട്ടം പൂര്‍ണമായും ലഭ്യമാകുന്ന രീതിയിലല്ല ഗുണമേന്മ ചാര്‍ട്ട് രൂപപ്പെടുത്തിയതെന്നാണ് ആരോപണം
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…