മേഖലയിൽ പരിശോധന നടത്തുന്ന സുരക്ഷാ സേന
ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. 2 സൈനികർ വീരമൃത്യു വരിച്ചു. കുല്‍ഗാമിലെ ഗുദ്ദര്‍ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകര സാന്നിധ്യത്തെക്കുറിച്ച ലഭിച്ച വിവരത്തെ തുടർന്ന് ജമ്മുകശ്മീര്‍ പോലീസ്, സആര്‍പിഎഫ്, സൈന്യം എന്നിവരുടെ സംയുക്ത സംഘം തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ പാക് പൗരനാണെന്നാണ് വിവരം.മറ്റൊരാൾ കശ്മീർ സ്വദേശിയാണെന്നാണ് സൂചന
ദൗത്യത്തിന്റെ തുടക്കത്തില്‍ ഒരു ഭീകരനെ വധിച്ചെങ്കിലും ഒരു ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസറിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.തുടർന്ന് ഏറ്റമുട്ടല്‍ തുടരുകയും ഒരു ഭീകരനെ കൂടി വധിക്കുകയായിരുന്നു. ഇതിനിടെ രണ്ട് സൈനികര്‍ക്ക് കൂടി വെടിയേറ്റു. ഇവരെയും ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മൂന്ന് സൈനികരില്‍ രണ്ടുപേര്‍ മരണത്തിന് കീഴടങ്ങിയത്.വധിച്ചത് ലഷ്‌കര്‍ ഭീകരരെയെന്നാണ് സൈന്യം നല്‍കുന്ന സൂചന.
അറിയാത്ത കാര്യങ്ങൾ മിണ്ടരുത് ! വാസ്തവമെന്തെന്നറിയാതെ തള്ളി മറിക്കുന്നത് നിർത്തണം. മുഖ്യമന്ത്രി പിണറായി വിജയനെ വാരിയലക്കി കർണ്ണാടക ഉപമുഖ്യമന്ത്രി ഡി…
റോം : ഗസയിലെ പലസ്‌തീനികൾക്ക് വേണ്ടി സമാഹരിച്ച കോടിക്കണക്കിന് രൂപ ഹമാസിനെ സഹായിക്കാൻ വകമാറ്റിയ ഏഴ് പേരെ അറസ്റ്റ് ചെയ്ത്…
ദില്ലി : ആർഎസ്എസിനെ വാനോളം പുകഴ്ത്തി മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ദിഗ് വിജയ് സിങ്ങ്. കോൺഗ്രസ് നേതൃത്വത്തിൽ…
എസ് ഡി പി ഐ പിന്തുണ സ്വീകരിക്കരുതെന്ന് കോൺഗ്രസ് സർക്കുലർ ! നേമത്തും പാലക്കാട്ടും പരസ്യമായി വാങ്ങിയ വോട്ടുകൾ ഇനി…
ബാംഗ്ലാദേശിലെ ക്രൂരമായ ഹിന്ദു വേട്ടയ്‌ക്കെതിരെ ജാഹ്നവി കപ്പൂറിന്റെ പോസ്റ്റിന് പിന്നാലെ ജന്വി കപ്പൂറിനെ ലക്ഷ്യമാക്കി സാമൂഹ്യ മാദ്ധ്യമങ്ങളിലെ പ്രമുഖ വ്യാജ…
ക്രിസ്ത്യാനികളോട് ഒന്നടങ്കം അന്ത്യ കർമ്മങ്ങൾക്കുള്ള കുന്തിരിക്കവും മറ്റും കരുതാൻ മുന്നറിയിപ്പ് നൽകിയ ജിഹാദി ഭീകരരെ കാണാതെ കരോൾ സംഘത്തെ നോക്കി…