Kerala

‘രാഷ്‌ട്രീയത്തിൽ ഉറച്ച നിലപാടുകൾ സ്വീകരിച്ച് സ്വന്തം വ്യക്തിത്വം ഉയർത്തിപ്പിടിച്ച ഭരണാധികാരി’; കെ ശങ്കരനാരായണന്റെ മരണത്തിൽ അനുശോചനം അറിയിച്ച് കുമ്മനം രാജശേഖരൻ

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ.ശങ്കരനാരായണന്റെ മരണത്തില്‍ അനുശോചിച്ച് ബിജെപി ദേശീയ നേതാവ് കുമ്മനം രാജശേഖരൻ. രാഷ്‌ട്രീയത്തിൽ ഉറച്ച നിലപാടുകൾ സ്വീകരിച്ച് സ്വന്തം വ്യക്തിത്വം ഉയർത്തിപ്പിടിച്ച ഭരണാധികാരിയും, വ്യത്യസ്ഥമായ അഭിപ്രായം പുലർത്തുന്നവരോടും സുഹൃദ് ബന്ധം വെച്ചുപുലർത്തുന്ന നേതാവുമായിരുന്നു ശങ്കരനാരായണനെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ അദ്ദേഹം കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

രാഷ്‌ട്രീയത്തിൽ ഉറച്ച നിലപാടുകൾ സ്വീകരിച്ച് സ്വന്തം വ്യക്തിത്വം ഉയർത്തിപ്പിടിച്ച ഭരണാധികാരിയായിരുന്നു ശങ്കരനാരായണൻ. 6 സംസ്ഥാനങ്ങളിൽ ഗവർണറും 4 പ്രാവശ്യം മന്ത്രിയുമായി ഭരണ രംഗത്ത് ജ്വലിച്ചു നിന്ന അദ്ദേഹത്തിന് ഏവരുടേയും ആദരവ് പിടിച്ചെടുക്കാൻ കഴിഞ്ഞു. വ്യത്യസ്ഥമായ അഭിപ്രായം പുലർത്തുന്നവരോടും സുഹൃദ് ബന്ധം വെച്ചുപുലർത്തി. പ്രതിസന്ധി ഘട്ടങ്ങളിൽ നിസംഗ ഭാവത്തോടെ പ്രശ്നങ്ങളെ നേരിട്ടു. ഗവർണർ എന്ന നിലയിൽ ഭരണ നിർവ്വഹണം നടത്തിയപ്പോഴെല്ലാം തന്റെ ഭരണ നൈപുണ്യവും സാരഥ്യവും സംസ്ഥാന ഭരണ കൂടങ്ങൾക്ക് മിഴിവ് പകർന്നു. പല വിഷയങ്ങളിലും എതിർപ്പുകൾ അദ്ദേഹം എന്നോട് പ്രകടിപ്പിച്ചപ്പോഴും വ്യക്തിബന്ധം കാത്തുസൂക്ഷിച്ചിരുന്നു.
ആ ധന്യ സ്മരണയ്ക്ക് മുന്നിൽ പ്രണാമം.

B4 Admin

Share
Published by
B4 Admin

Recent Posts

കത്വയില്‍ സേനയ്ക്കുള്ളില്‍ ഞെട്ടിക്കുന്ന വെടിവെപ്പ്. നാല് സിഐഎസ്എഫ് ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…

6 hours ago

പാകിസ്ഥാന്‍ വ്യോമപാത അടച്ചു. ഹിമാലയത്തിന് മുകളിലൂടെ പുതിയ ചൈനീസ് റൂട്ട് തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ലക്ഷ്യം കോടികളുടെ ലാഭവും സമയക്കുറവും

ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…

6 hours ago

ദില്ലിയെ നടുക്കി ‘ഡ്രഗ് ക്വീന്‍’ പാര്‍വതിയുടെ വീഴ്ച. ഒന്നരക്കോടിയുടെ ഹെറോയിനും 64 ലക്ഷം രൂപയുമായി ലഹരിസാമ്രാജ്യത്തിലെ തലൈവി പിടിയില്‍. വീട്ടില്‍ കോടികളുടെ ഹെറോയിനും സ്വര്‍ണ്ണവും പണവും

ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…

7 hours ago

ആന്റോ അഗസ്റ്റിനെതിരായ മദ്യശേഖര കേസ്. എക്സൈസ് നീക്കം ആന്റോയുടെ ഭാര്യാമാതാവിലേക്ക്. നിര്‍ണായക മൊഴി ഉടന്‍. വരുന്നത് കൂടുതല്‍ അറസ്റ്റുകളോ?. അബ്കാരി കേസില്‍ പുതിയ വഴിത്തിരിവ്

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…

8 hours ago

അമിത് ഷായുടെ സന്ദര്‍ശനം. ഗുരുതര സുരക്ഷാ വീഴ്ചയെന്ന് കെ. സുരേന്ദ്രന്‍. കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയെന്ന് ആരോപണം

തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…

9 hours ago

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള കോണ്‍ഗ്രസ് ആക്രമണം ലജ്ജാകരം. തോല്‍വികളുടെ ജാള്യത മറക്കാന്‍ കമ്മീഷനെ ആക്രമിക്കുന്നുവെന്ന് സ്മൃതി ഇറാനി

ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…

9 hours ago