പുറത്തുവന്ന സിസിടിവി ദൃശ്യത്തിൽ നിന്ന്
കുന്നംകുളം കസ്റ്റഡി മർദ്ദനത്തിൽ കുറ്റാരോപിതരായ പോലീസുകാർക്ക് സസ്‌പെൻഷൻ. കുന്നംകുളം എസ്ഐ നുഹ്‌മാന്‍, സീനിയര്‍ സിപിഒ ശശിധരന്‍, സിപിഒമാരായ സന്ദീപ്, സജീവന്‍, എന്നിവർക്കാണ് സസ്‌പെൻഷൻ. നേരത്തെ ഇവർക്കെതിരെ എടുത്തിരുന്ന നടപടികൾ പുനഃപരിശോധിക്കാനും സസ്‌പെന്‍ഡ് ചെയ്യാനും ഡിഐജി ശുപാര്‍ശ ചെയ്തിരുന്നു. ഉത്തരമേഖലാ ഐജിക്കാണ് തൃശ്ശൂര്‍ റേഞ്ച് ഡിഐജി റിപ്പോര്‍ട്ട് നല്‍കിയത്.ഇവര്‍ക്കെതിരെ നേരത്തെ വകുപ്പുതല നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ ഇന്‍ക്രിമെന്റ് തടഞ്ഞ് വെച്ചതടക്കമുള്ള ചെറിയ നടപടികളാണ് മാത്രമാണ് പോലീസുകാര്‍ക്കെതിരെ ഉണ്ടായതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
യൂത്ത്‌കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് കാണിപ്പയ്യൂര്‍ വലിയപറമ്പില്‍ വി.എസ്. സുജിത്ത് (27) 2023 ഏപ്രില്‍ അഞ്ചിന് രാത്രി കുന്നംകുളം പോലീസിന്റെ ക്രൂരമര്‍ദനത്തിന് ഇരയായതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വരികയും സംഭവം കോടതിയുടെ പരിഗണനയിലേക്കെത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടികള്‍ പുനഃപരിശോധിക്കാനുള്ള ശുപാര്‍ശ. മര്‍ദ്ദനത്തെത്തുടര്‍ന്ന് സുജിത്തിന്റെ കേള്‍വിശക്തി ഭാഗികമായി നഷ്ടപ്പെട്ടിരുന്നു. വിവരാവകാശ കമ്മിഷന്‍ അംഗം സോണിച്ചന്‍ ജോസഫിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ് ദൃശ്യങ്ങള്‍ കൈമാറിയത്.
2023 ഏപ്രില്‍ അഞ്ചിന് രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ കുന്നംകുളം എസ്ഐ നുഹ്‌മാന്റെ നേതൃത്വത്തില്‍ സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നത്. പൊതുസ്ഥലത്ത് മദ്യപിക്കുന്നുവെന്ന പരാതി അന്വേഷിച്ചെത്തിയ പോലീസ് സംഘമാണ് സുജിത്തിനെ കൊണ്ടുപോയി മര്‍ദിച്ചത്.
അര്‍ധരാത്രി 12.23-ന് സ്റ്റേഷന്റെ അകത്തുകയറി ഉടനെ എസ്‌ഐ ഉള്‍പ്പെടെയുള്ളവര്‍ നോക്കിനില്‍ക്കെ സിപിഒ സന്ദീപ് ചെവിക്ക് ആഞ്ഞടിച്ചു. തൊട്ടുപിന്നാലെ അവിടെവെച്ചുതന്നെ കുനിച്ചുനിര്‍ത്തി കൈമുട്ടുകൊണ്ട് മുതുകത്ത് ഇടിച്ചു. ഇടതുചെവി പൊത്തിപിടിച്ചുനിന്ന സുജിത്തിനെ ബലംപ്രയോഗിച്ച് സ്റ്റേഷനുള്ളിലെ സിസിടിഎന്‍എസ് മുറിയിലേക്ക് എത്തിച്ചു. അവിടെവെച്ച് എസ്ഐ നുഹ്‌മാനും സിപിഒമാരായ സന്ദീപും സജീവനും ചേര്‍ന്ന് മാറിമാറി മര്‍ദിച്ചു. പിന്നീട് സ്റ്റേഷന്റെ മുകളിലെ നിലയിലേക്ക് കൊണ്ടുപോയി. ഇവിടെവെച്ച് ചൂരല്‍ ഉപയോഗിച്ചും അല്ലാതെയും മാരകമായി മര്‍ദിച്ചെന്ന് സുജിത്ത് പറഞ്ഞു.
നിരീക്ഷണ ക്യാമറ ഈ ഭാഗത്ത് ഇല്ലാത്തതിനാല്‍ ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല.
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…
കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻഡിഎ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…
കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ…
ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…