Kerala

എ​ക്സൈ​സ് ഓ​ഫീസി​ൽ ല​ഹ​രി മാ​ഫി​യ സംഘത്തിന്റെ പരാക്രമം; തലശ്ശേരിയിൽ കഞ്ചാവുമായി പിടിയിലായവർ ഓഫീസ് അടിച്ചുതകർത്തതായി പരാതി; പ്രതികളായ ഖ​ലീലിനേയും ജമാലിനെയും ഉദ്യോഗസ്ഥർ കീഴ്‌പ്പെടുത്തിയത് അതിസാഹസികമായി

ത​ല​ശ്ശേ​രി: എ​ക്സൈ​സ് ഓ​ഫീസി​ൽ ല​ഹ​രി മാ​ഫി​യ സംഘത്തിന്റെ പരാക്രമം. ത​ല​ശ്ശേ​രി​യി​ൽ നി​ന്നും ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യ ധ​ർ​മ​ടം സ്വ​ദേ​ശി ഖ​ലീ​ൽ, പെ​രി​ങ്ങ​ത്തൂ​ർ സ്വ​ദേ​ശി സു​ൽ​ത്താ​ൻ ജ​മാ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി. ത​ല​ശ്ശേ​രി എ​ക്സൈ​സ് പ്രി​വ​ൻ​റീ​വ് ഓ​ഫീസ​ർ സു​ധീ​ർ വാ​ഴ​വ​ള​പ്പി​ലി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണ് ത​ല​ശ്ശേ​രി​യി​ലെ സ്വ​കാ​ര്യ ലോ​ഡ്ജി​ന് മു​ന്നി​ൽ നി​ന്നും ഇ​രു​വ​രെ​യും ക​ഞ്ചാ​വ് സ​ഹി​തം പി​ടി​കൂ​ടു​ന്ന​ത്. ഖ​ലീ​ലി​ന്റെ കൈ​വ​ശം 18 ഗ്രാ​മും, ജ​മാ​ലി​ന്റെ കൈ​വ​ശം 22 ഗ്രാം ​ക​ഞ്ചാ​വു​മു​ണ്ടാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ ജ​മാ​ലി​ന്റെ കൈ​യി​ൽ നി​ന്നും എ​സ് മോ​ഡ​ൽ ക​ത്തി​യും പി​ടി​കൂ​ടിയിട്ടുണ്ട്.

അ​റ​സ്റ്റ് ചെ​യ്ത് എ​ക്സൈ​സ് ഓ​ഫീസി​ലെ​ത്തി​ച്ച​പ്പോ​ൾ പ്ര​തി​യാ​യ ജ​മാ​ൽ അ​ക്ര​മാ​സ​ക്ത​നാ​വു​ക​യും എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ഓ​ഫീ​സി​ലു​ണ്ടാ​യി​രു​ന്ന ക​മ്പ്യൂ​ട്ട​ർ സ്കാ​ന​ർ, പ്രി​ന്റ​ർ, ടേ​ബി​ൾ, പെ​ഡ​സ്റ്റ​ൽ ഫാ​ൻ എ​ന്നി​വ അ​ടി​ച്ചു ത​ക​ർ​ത്തു. തു​ട​ർ​ന്ന്, എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് പ്ര​തി​യെ കീ​ഴ​ട​ക്കി​യ​ത്.

അ​സി. എ​ക്സൈ​സ് ഓ​ഫീ​സ​ർ സെ​ന്തി​ൽ​കു​മാ​ർ, പ്രി​വ​ൻ​റീ​വ് ഓ​ഫീസ​ർ വി.​കെ. ഷി​ബു, എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ലി​മേ​ഷ്, വി.​കെ. ഫൈ​സ​ൽ, യു. ​ഷെ​നി​ത്ത് രാ​ജ്, ജ​സ്ന ജോ​സ​ഫ്, എം. ​ബീ​ന എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. വ​നി​ത ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​പ്പോ​ഴാ​യി​രു​ന്നു അ​ക്ര​മം. ക​ഴി​ഞ്ഞ ദി​വ​സവും ഖ​ലീ​ലി​നെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യി​രു​ന്നു. ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷ​മാ​ണ് വീ​ണ്ടും
ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത്. ജ​മാ​ൽ പെ​രി​ങ്ങ​ത്തൂ​രി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് അ​ടി​ച്ചു പൊ​ളി​ച്ച കേ​സി​ലും
പ്ര​തി​യാ​ണ്.

B4 Admin

Recent Posts

ശ്രീചിത്തിര ആട്ടത്തിരുനാൾ പുണ്യപൂജകൾക്കായി അയ്യപ്പസന്നിധി ഉണരുന്നു; ശബരിമല നട ഇന്ന് തുറക്കും!

സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…

3 hours ago

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

1 day ago

രാഷ്ട്രീയ പ്രകടനങ്ങൾ ഡൽഹിയിലെ വ്യാപാര മേഖലയെ തകർക്കുന്നു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനവുമായി വ്യാപാരികളുടെ സംഘടനയായ CAIT!

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…

1 day ago

വൈദ്യുതി വാങ്ങലിൽ തർക്കം: കുറഞ്ഞ നിരക്കോ ആവശ്യസമയത്തെ ലഭ്യതയോ? ജിഎൻഎ കരാറിൽ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…

1 day ago

ട്രംപിനെ കൈവിട്ട് അമേരിക്ക! ഇറാൻ യുദ്ധം റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായോ?

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…

1 day ago

അഭിറാം കൊലക്കേസ്: അന്വേഷണം ഉമറിന്റെ കാമുകിയിലേക്ക്

തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…

1 day ago