കോഴിക്കോട്: വീണ വിജയൻറെ മാസപ്പടി വിവാദത്തിൽ മാദ്ധ്യമങ്ങളുടെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞ് മാറി മന്ത്രി പിഎ മുഹമ്മദ് റിയാസ്. തനിക്കൊന്നും പറയാൻ ഇല്ലെന്നും നിങ്ങൾ എത്ര മാറ്റി ചോദ്യങ്ങൾ ചോദിച്ചാലും എന്റെ മറുപടിയിൽ മാറ്റമില്ലന്നും മന്ത്രി പറഞ്ഞു. സി പി എം സംസ്ഥാന സെക്രട്ടറി വിശദമായി മറുപടി നൽകിയിട്ടുണ്ടെന്നാണ് മന്ത്രിയുടെ വാദം. എന്നാൽ മാദ്ധ്യമങ്ങൾക്ക് നൽകിയ മറുപടിയിൽ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഒന്നും പറയാതെ ഒഴിഞ്ഞ് മാറുകയായിരുന്നു.
മാസപ്പടിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിയ്ക്കാൻ തുടങ്ങിയപ്പോൾ തന്നെ തനിക്ക് ഒന്നും പറയാൻ ഇല്ലെന്ന് പറഞ്ഞ് പത്ര സമ്മേളനം നിർത്തിവയ്ക്കുകയായിരുന്നു. എന്നാൽ ഇതേ നിലപാട് തുടരുകയാണ് മന്ത്രി റിയാസും. വിവാദം മാദ്ധ്യമങ്ങളുടെ സൃഷ്ടിയാണെന്നും മാധ്യമങ്ങൾ ഇത്തരം വാർത്തകൾ ചെയ്യരുതെന്നുമാണ് മന്ത്രി പറഞ്ഞത്.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…