മുഹമ്മദ് റാഷിദ്
മലപ്പുറം: ഓൺലൈൻ ചൂതാട്ടത്തിലൂടെ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവാവ് പോലീസ് വലയിലായി. വളാഞ്ചേരി എടയൂര് പട്ടമ്മര്തൊടി മുഹമ്മദ് റാഷിദിനെ (22) ആണ് മങ്കട പോലീസ് അറസ്റ്റുചെയ്തത്. മങ്കട വടക്കാങ്ങര സ്വദേശിയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്.അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ഇവരുടെ പരാതി.
യൂട്യൂബ് വീഡിയോ ലിങ്ക് വഴി പരസ്യം നൽകി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. ഒരു ലക്ഷം രൂപ വാങ്ങി എട്ട് മണിക്കൂറിനുള്ളിൽ മുടക്കുമുതൽ ഉൾപ്പെടെ രണ്ട് ലക്ഷത്തി നാൽപ്പതിനായിരം രൂപ മടക്കി നൽകുമെന്നായിരുന്നു ഇയാൾ യുവതിക്ക് നൽകിയ വാഗ്ദാനം . നവംബർ 30 മുതൽ ഡിസംബർ 3 വരെ ഇത്തരത്തിൽ അഞ്ച് ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തുവെന്നാണ് പരാതി. കൊടുത്ത പണം ലഭിക്കാത്തതിനെ തുടർന്ന് യുവതി മങ്കട പോലീസിനെ സമീപിക്കുകയായിരുന്നു.
യുവതിയിൽ നിന്ന് തട്ടിയെടുത്ത പണം ഗോവയിൽ ഓൺലൈൻ ചൂതാട്ടം നടത്തി ഇയാൾ ധൂർത്തടിച്ചു.സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…