kerala-school-and-anganwadis-reopening-monday-today-high-level-meeting
കൊച്ചി : രാജ്യത്ത് ഇതുവരെ ഒറ്റ കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത ഏക പ്രദേശമായ ലക്ഷദ്വീപിൽ പ്രൈമറി സ്കൂളുകൾ തുറന്നു. ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത് 8 മാസത്തിലധികമായെങ്കിലും ലക്ഷദ്വീപിൽ ഇതുവരെ കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് കുട്ടികളെ സ്കൂളിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇതോടെ ലക്ഷദ്വീപിലെ സ്കൂളുകളിൽ തിരിച്ചെത്തിയത് പതിനായിരത്തിലേറെ വിദ്യാർത്ഥികളാണ്. ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസുകളാണ് പുനരാരംഭിച്ചത്. ആദ്യമായാണ് ഈ അധ്യയന വർഷം ആരംഭിച്ച് പ്രൈമറി ക്ലാസുകളിൽ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നത്.
സെപ്റ്റംബർ 21 ന് ലക്ഷദ്വീപിലെ ആറു മുതൽ 12 വരെയുള്ള ക്ലാസുകളിലെ സ്കൂൾ അധ്യയനം പുനരാരംഭിച്ചിരുന്നു. അതേസമയം, സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പ്രീ-പ്രൈമറി ക്ലാസ്സുകൾ ഇനിയും ആരംഭിച്ചിട്ടില്ല. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, തദ്ദേശഭരണ പ്രതിനിധികൾ, രക്ഷാകർതൃ – അധ്യാപക സംഘടന പ്രതിനിധികൾ എന്നിവരുമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ദിനേശ്വർ ശർമ ചർച്ച നടത്തിയതിനു ശേഷം സ്കൂളുകൾ തുറക്കാൻ തീരുമാനിക്കുകയായിരുന്നു.
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…