Wednesday, May 22, 2024
spot_img

ലക്ഷദ്വീപിൽ കുട്ടികള്‍ സ്കൂളിലേക്ക്

കൊച്ചി : രാജ്യത്ത് ഇതുവരെ ഒറ്റ കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത ഏക പ്രദേശമായ ലക്ഷദ്വീപിൽ പ്രൈമറി സ്കൂളുകൾ തുറന്നു. ആദ്യ കോവിഡ് കേസ് റിപ്പോർട്ട്‌ ചെയ്ത് 8 മാസത്തിലധികമായെങ്കിലും ലക്ഷദ്വീപിൽ ഇതുവരെ കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് കുട്ടികളെ സ്കൂളിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇതോടെ ലക്ഷദ്വീപിലെ സ്കൂളുകളിൽ തിരിച്ചെത്തിയത് പതിനായിരത്തിലേറെ വിദ്യാർത്ഥികളാണ്. ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസുകളാണ് പുനരാരംഭിച്ചത്. ആദ്യമായാണ് ഈ അധ്യയന വർഷം ആരംഭിച്ച് പ്രൈമറി ക്ലാസുകളിൽ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നത്.

സെപ്റ്റംബർ 21 ന് ലക്ഷദ്വീപിലെ ആറു മുതൽ 12 വരെയുള്ള ക്ലാസുകളിലെ സ്കൂൾ അധ്യയനം പുനരാരംഭിച്ചിരുന്നു. അതേസമയം, സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പ്രീ-പ്രൈമറി ക്ലാസ്സുകൾ ഇനിയും ആരംഭിച്ചിട്ടില്ല. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, തദ്ദേശഭരണ പ്രതിനിധികൾ, രക്ഷാകർതൃ – അധ്യാപക സംഘടന പ്രതിനിധികൾ എന്നിവരുമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ദിനേശ്വർ ശർമ ചർച്ച നടത്തിയതിനു ശേഷം സ്കൂളുകൾ തുറക്കാൻ തീരുമാനിക്കുകയായിരുന്നു.

Related Articles

Latest Articles