Lakshmi Gopalaswami
ലക്ഷ്മി ഗോപാല സ്വാമിയുടെ വരൻ നടൻ മുകേഷോ ?| Lakshmi Gopalaswami
സിനിമാ താരങ്ങളോട്, പ്രത്യേകിച്ച് നടിമാരോട് സ്ഥിരമായി ഉയരുന്ന ചോദ്യമാണ് വിവാഹം എപ്പോഴാണ് എന്നത്. 52 വയസ്സുകാരിയായ ലക്ഷ്മി ഗോപാലസ്വാമിയും ഇതേ ചോദ്യം നിരന്തരം അഭിമുഖീകരിക്കാറുണ്ട്. താരത്തിന്റെ വിവാഹം സംബന്ധിച്ച് പല കാലത്തും പല വാര്‍ത്തകളും ഉയര്‍ന്ന് വന്നിട്ടുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ വിവാഹം സംബന്ധിച്ച് ചില പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. നടനും എംഎല്‍എയുമായ മുകേഷ് ആണോ അതോ നടനും അമ്മ ഭാരവാഹിയുമായ ഇടവേള ബാബുവാണോ ലക്ഷ്മി ഗോപാലസ്വാമിയുടെ വരന്‍ എന്നാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന ചോദ്യം.
അടുത്തിടെയാണ് മുകേഷില്‍ നിന്നും വിവാഹ മോചനം നേടുന്നതായി നര്‍ത്തകി മേതില്‍ ദേവിക അറിയിച്ചത്. വിവാഹത്തെ കുറിച്ചുളള വ്യാജ വാര്‍ത്തകളോട് ലക്ഷ്മി ഗോപാലസ്വാമിയുടെ പ്രതികരണം പുറത്ത് വന്നിട്ടുണ്ട്.തന്റെ വിവാഹം സംബന്ധിച്ചുളള വാര്‍ത്തകള്‍ വ്യാജമെന്നല്ല, തീര്‍ത്തും അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ ആണെന്നാണ് ലക്ഷ്മി ഗോപാലസ്വാമിയുടെ പ്രതികരണം. ഇത്തരം വാര്‍ത്തകള്‍ താന്‍ സോഷ്യല്‍ മീഡിയയില്‍ നിരന്തരം കാണുന്നുണ്ടെന്ന് ലക്ഷ്മി പറയുന്നു.
ഈ വിഷയത്തില്‍ തനിക്ക് ഇതാണ് മലയാളികളോട് പറയാനുളളത് എന്നും ലക്ഷ്മി ഗോപാലസ്വാമി പ്രതികരിച്ചു.എന്താണ് വിവാഹം കഴിക്കാത്തത് എന്ന് ചോദിക്കുന്നവരോട് ലക്ഷ്മി ഗോപാലസ്വാമിക്ക് പറയാനുളളത് താന്‍ ഇപ്പോഴത്തെ ജീവിതത്തില്‍ വളരെ അധികം സന്തോഷവതിയാണ് എന്നാണ്. താന്‍ ഒരു ഫ്രീ സ്പിരിറ്റഡ് ഗേള്‍ ആണെന്നും ലക്ഷ്മി ഗോപാലസ്വാമി പറയുന്നു. നേരത്തെ ഒരു അഭിമുഖത്തില്‍ ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞത് എല്ലാവരേയും പോലെ വിവാഹം കഴിക്കാന്‍ തനിക്കും ആഗ്രഹം ഉണ്ടെങ്കിലും തനിക്ക് അറിയാത്ത പല കാരണങ്ങളാലാണ് അത് നടക്കാതെ പോയത് എന്നുമാണ്.
തനിക്ക് മോഹന്‍ലാലിനെ വിവാഹം കഴിക്കാനായിരുന്നു ആഗ്രഹമെന്നും എന്നാല്‍ അദ്ദേഹം നേരത്തെ വിവാഹം കഴിച്ച് പോയില്ലേ എന്നും തമാശ രൂപത്തില്‍ ലക്ഷ്മി ഗോപാലസ്വാമി പറയുകയുണ്ടായി. തന്റെ ജീവിത പങ്കാളി കാഴ്ചപ്പാടുകളിലും അഭിരുചിയിലുമെല്ലാം താനുമായി യോജിക്കുന്ന ആളായിരിക്കം എന്നും ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞിരുന്നു. അത്തരത്തിലുളള ഒരാളെ കണ്ടെത്തുകയാണെങ്കില്‍ വിവാഹത്തിന് തയ്യാറാണ്. എന്നാല്‍ അത്തരമൊരാളെ കണ്ടെത്താനായിട്ടില്ലെന്നും അവര്‍ പറഞ്ഞിരുന്നു.
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…