Kerala

മഴ തുടരും; ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുകയാണ്. നാല് ദിവസം കൂടി മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴക്കെടുതിയില്‍ വിവിധയിടങ്ങളിലായി മരണം നാലായി. കരിപ്പൂരില്‍ വീട് തകർന്ന് രണ്ട് കുട്ടികളും കൊല്ലം തെന്മല നാഗമലയില്‍ വയോധികന്‍ തോട്ടില്‍ വീണും മരിച്ചു. തിരുവനന്തപുരം ജില്ലയിൽ രാത്രി മുഴുവൻ മഴ തുടർന്നു. പേപ്പാറ ഡാമിന്‍റെ നാലു ഷട്ടറുകളും ഉയർത്തി. അരുവിക്കര ഡാമിന്‍റെ ആറു ഷട്ടറുകളിൽ നാലെണ്ണം ഉയർത്തി. നെയ്യാർ ഡാമിന്‍റെയും നാല് ഷട്ടറുകൾ ഉയർത്തി. വിഴിഞ്ഞത്ത് നിന്ന് മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകുന്നത് വിലക്കി.

കനത്ത മഴയിൽ മലപ്പുറം കരിപ്പൂരിൽ വീട് തകർന്ന് രണ്ട് കുട്ടികൾ മരിച്ചു. മുഹമ്മദ് കുട്ടിയെന്നയാളുടെ വീടാണ് തകർന്നത്. ഇദ്ദേഹത്തിൻ്റെ മകൾ സുമയ്യ – അബു ദമ്പതികളുടെ മക്കളായ ലിയാന ഫാത്തിമ (8), ലുബാന ഫാത്തിമ (7 മാസം) എന്നീ കുട്ടികളാണ് മരിച്ചത്. കോഴിക്കോട് കനത്ത മഴ തുടരുകയാണ്. നിരവധിയിടങ്ങളിൽ വെള്ളം കയറി. മിഠായി തെരുവിലെ നിരവധി കടകളിൽ വെള്ളം കയറി. നടക്കാവ് കാട്ടുവയൽ കോളനിയിൽ 40 ലധികം വീടുകളിലാണ് വെള്ളം കയറിയത്. ഇവരെ മാറ്റി താമസിപ്പിക്കാനുള്ള നടപടികൾ ഒന്നുമായില്ല. എറണാകുളം ഇടമലയാര്‍ വൈശാലി ഗുഹയ്ക്ക് സമീപം മണ്ണിടിച്ചിലുണ്ടായി. രണ്ട് ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു. ആലുവ ശിവക്ഷേത്രത്തിന്‍റെ 95 ശതമാനത്തോളം വെള്ളത്തിനടിയിലാണ്. വെള്ളം കയറിയതിനെ തുടര്‍ന്ന് അതിരപ്പള്ളി റോഡ് അടച്ചു. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുകയാണ്. അട്ടപ്പാടി ചുരത്തിൽ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. പാറ കഷ്ണങ്ങൾ പൊട്ടിച്ച് മാറ്റാനുള്ള ശ്രമം തുടരുകയാണ്. മഴ ശക്തമായി തുടർന്നാൽ ചുരത്തിൽ ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു.

Meera Hari

Recent Posts

സംസ്ഥാനത്ത് മഴ തിമിർക്കുന്നു !ശനിയാഴ്ച മുതൽ അതി തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…

20 mins ago

കോഴിക്കോട് മെഡിക്കൽ കോളേജിലെ അവയവം മാറിയുള്ള ശസ്ത്രക്രിയ ! ഡോക്ടർ വീഴ്ച സമ്മതിക്കുന്ന കുറിപ്പ് പുറത്ത് ; അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിർദേശം

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ…

24 mins ago

തിരുവനന്തപുരം കരുമൺകോട് ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു ! ഭർത്താവ് കസ്റ്റഡിയിൽ ; ഇരു കാല്‍മുട്ടുകളും തകർന്ന ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം കരുമൺകോട് വനത്തിനുള്ളില്‍ ഭാര്യയുടെ ഇരു കാല്‍മുട്ടുകളും ഭർത്താവ് ചുറ്റിക കൊണ്ട് അടിച്ചു തകര്‍ത്തു. സംഭവത്തിൽ പാലോട് പച്ച സ്വദേശി…

31 mins ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ഗുരുതര ചികിത്സ പിഴവ്!!! കൈയ്യിൽ ശസ്ത്രക്രിയക്കെത്തിയ നാല് വയസുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തി !

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സ പിഴവ്. കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയെന്നാണ് പരാതി. സംഭവത്തിൽ…

2 hours ago

പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നത് തടയാൻ രാജ്യത്തെയും വിദേശത്തെയും ഒരു ശക്തിക്കും കഴിയില്ല; നീതി ലഭിക്കുന്നത് വിഭജനത്തിന്റെ ഇരകൾക്കെന്ന് പ്രധാനമന്ത്രി; നടപടികൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ

ദില്ലി: പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നത് തടയാൻ രാജ്യത്തെയും വിദേശത്തെയും ഒരു ശക്തിക്കും കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരെഞ്ഞെടുപ്പ് റാലിയിൽ…

2 hours ago