India

കർസേവകൻ, രാഷ്ട്ര സേവകൻ… ഭാരതത്തിന്റെ രാഷ്ട്രീയദിശ മാറ്റിമറിച്ച അദ്വാനിജി ക്ക് ഇന്ന് 94 വയസ്സ്

ദില്ലി: ഭാരതത്തിന്റെ രാഷ്ട്രീയദിശ മാറ്റിമറിച്ച അദ്വാനിജിക്ക് (Lal Krishna Advani Birthday) ഇന്ന് 94 വയസ്സ്. ബി.ജെ.പിക്ക് രൂപവും കരുത്തും നല്‍കാനായി പതിറ്റാണ്ടുകളോളം അധ്വാനിച്ച നേതാവാണ്​ അദ്വാനി. പണ്ഡിതനും, രാഷ്ട്രതന്ത്രജ്ഞനും ഇന്ത്യയിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന നേതാവുമാണ് അദ്വാനി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പിക്ക്​ നിര്‍ണായക സ്വാധീനം നേടിക്കൊടുക്കാൻ അദ്ദേഹം കഠിനമായി പ്രയത്നിച്ചിട്ടുണ്ട്. ആര്‍എസ്എസ് വോളണ്ടിയറായാണ് അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ദേശീയ നേതാക്കൾ ഉൾപ്പെടെ അദ്വാനിയ്ക്ക് ആശംസകൾ പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് എത്തിയിട്ടുണ്ട്.

ആദ്യകാലജീവിതം

1927 നവംബര്‍ എട്ടിന് കറാച്ചിയില്‍ (ഇന്ന് പാകിസ്ഥാനില്‍) ആയിരുന്നു ജനനം. അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കേ 1998-2004 കാലയളവില്‍ ഉപപ്രധാനമന്ത്രി സ്ഥാനത്തിനുപുറമേ കേന്ദ്ര ആഭ്യന്തരമന്ത്രി പദവും വഹിച്ചു. 1970, 1976, 1982, 1988 വര്‍ഷങ്ങളില്‍ രാജ്യസഭയിലെത്തി. 1973-ല്‍ ഭാരതീയ ജനസംഘം പ്രസിഡന്റായി. 1977-ല്‍ മൊറാര്‍ജി ദേശായി സര്‍ക്കാരില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയായ അദ്വാനി, 1980-86 കാലയളവില്‍ ബി.ജെ.പി. ജനറല്‍ സെക്രട്ടറിയായി. 1986-91 കാലയളവില്‍ ബി.ജെ.പി.യുടെ ദേശീയാധ്യക്ഷനായിരുന്നു. 1989, 1991, 1998, 1999, 2004, 2009, 2014 വര്‍ഷങ്ങളില്‍ ലോക്‌സഭാംഗമായി. 1991-93, 2004-2009 കാലയളവില്‍ പ്രതിപക്ഷനേതാവായി. 1993-1998 കാലയളവില്‍ വീണ്ടും പാര്‍ട്ടിയുടെ ദേശീയാധ്യക്ഷസ്ഥാനം വഹിച്ചു. 2015-ല്‍ പദ്മവിഭൂഷണ്‍ ലഭിച്ചു.

പ്രധാന പദവികളിൽ

1947 : ആർ.എസ്.എസ് ദേശീയ ജനറൽ സെക്രട്ടറി
1966-1967 ഭാരതീയ ജനസംഘം നേതാവ്
1967-1970 : ചെയർമാൻ, ഡൽഹി മെട്രോപൊളിറ്റൻ കൗൺസിൽ
1970-1972 : ഭാരതീയ ജനസംഘം ദേശീയ പ്രസിഡൻറ്
1970-1976 : രാജ്യസഭാംഗം,
1973-1977 : ഭാരതീയ ജനസംഘം ദേശീയ പ്രസിഡൻ്റ്
1976-1982 : രാജ്യസഭാംഗം,
1977 : ജനതാ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി
1977-1979 : കേന്ദ്രമന്ത്രി, ജനതാ പാർട്ടിയുടെ രാജ്യസഭ നേതാവ്
1980-1986 : ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) ദേശീയ ജനറൽ സെക്രട്ടറി, രാജ്യസഭയിലെ ബി.ജെ.പി നേതാവ്
1982-1988 : രാജ്യസഭാംഗം,
1986-1991 : ബി.ജെ.പി ദേശീയ പ്രസിഡൻ്റ്
1988-1989 : രാജ്യസഭാംഗം,
1989 : ലോക്സഭാംഗം, ന്യൂഡൽഹി
1989-1991 : ലോക്സഭയിലെ പ്രതിപക്ഷ നേതാവ്
1991 : ലോക്സഭാംഗം, ഗാന്ധിനഗർ
1991-1993 : ലോക്സഭയിലെ പ്രതിപക്ഷ നേതാവ്
1993-1998 : ബി.ജെ.പി ദേശീയ പ്രസിഡൻ്റ്
1996 : ലോക്സഭയിലേക്ക് മത്സരിച്ചില്ല
1998 : ലോക്സഭാംഗം, ഗാന്ധിനഗർ
1999 : ലോക്സഭാംഗം, ഗാന്ധിനഗർ
1999-2004 : കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി
2002-2004 : ഇന്ത്യയുടെ ഉപ-പ്രധാനമന്ത്രി
2004 : ലോക്സഭാംഗം, ഗാന്ധിനഗർ
2004-2005 : ബി.ജെ.പി ദേശീയ പ്രസിഡൻറ)
2004-2009 : ലോക്സഭയിലെ പ്രതിപക്ഷ നേതാവ്
2009 : ലോക്സഭാംഗം, ഗാന്ധിനഗർ
2014 : ലോക്സഭാംഗം, ഗാന്ധിനഗർ

B4 Admin

Recent Posts

മുളയിൽ ടെക്നോളജി! അസ്സമിൽ ഹിമന്തയുടെ പുതിയ നീക്കം

ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…

35 minutes ago

ഏഷ്യൻ ഗെയിംസ് 2026: വാനോളമുയർന്ന് ഭാരതത്തിന്റെ അഭിമാനം; മെഡൽ വേട്ടയിൽ ചരിത്ര കുതിപ്പുമായി ഇന്ത്യൻ താരങ്ങൾ

ഏഷ്യൻ ഗെയിംസ് 2026-ൽ ഏഷ്യൻ കായിക ഭൂപടത്തിൽ ഭാരതത്തിന്റെ വെന്നിക്കൊടി വീണ്ടും വാനോളമുയരുന്നു. തപ്പിയുണർന്ന കായികശേഷിയും ഉറച്ച ആത്മവിശ്വാസവുമായി കളത്തിലിറങ്ങിയ…

40 minutes ago

റീലിനായി അമ്പലമുറ്റം അരങ്ങാകുമ്പോൾ നഷ്ടമാകുന്നത് നൂറ്റാണ്ടുകളുടെ പവിത്രത

പ്രാർത്ഥനയ്ക്കും ആത്മീയ ശാന്തിക്കുമായി നാം കെട്ടിപ്പടുത്ത പുണ്യസങ്കേതങ്ങളാണ് നമ്മളുടെ ക്ഷേത്രങ്ങൾ. എന്നാൽ ഇന്ന് പല പുരാതന ക്ഷേത്രങ്ങളും കേവലം വിനോദസഞ്ചാര…

45 minutes ago

ഗൂഗിളില്‍ തിരഞ്ഞ് കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിക്കാറുണ്ടോ?. എങ്കില്‍ അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടപ്പെടാം. വ്യാജ നമ്പറുകള്‍ വഴിയുള്ള സൈബര്‍ തട്ടിപ്പുകളില്‍ അതീവ ജാഗ്രത വേണമെന്ന് കേരള പൊലീസിന്റെ കര്‍ശന മുന്നറിയിപ്പ്

തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…

19 hours ago

വിഴിഞ്ഞത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കവര്‍ച്ച. വാതില്‍ തകര്‍ത്ത് നാലു പവന്‍ സ്വര്‍ണവും 45,000 രൂപയും മോഷ്ടിച്ചു

വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…

20 hours ago

എല്ലാവരും പരിശീലനം നേടുന്നു, എന്നാല്‍ ഇതിന് വലിയ ധൈര്യം വേണം. ദുബായ് – ടെല്‍ അവീവ് വിമാനത്തില്‍ സഹപൈലറ്റിന്റെ കുത്തേറ്റു വാങ്ങി 174 ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ അസാധാരണമായ ധീരതയെക്കുറിച്ച് മുന്‍ സഹപ്രവര്‍ത്തക

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…

20 hours ago