Sunday, May 5, 2024
spot_img

കറാച്ചി പിടിച്ച യുദ്ധവീരന്, ഭാരതത്തിന്റെ അന്ത്യപ്രണാമം

ചെന്നൈ: കറാച്ചി പിടിച്ച യുദ്ധവീരൻ ഗോപാല്‍ റാവുവിന് അന്ത്യപ്രണാമം അർപ്പിച്ച് ഭാരതം.
വാർധക്യസഹജമായ അസുഖത്തെതുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെയാണ് ഈ ലോകത്തോട് വിടപറഞ്ഞത്. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. 94 വയസ്സായിരുന്നു. പൊതുദർശനത്തിനുശേഷം അദ്ദേഹത്തിന്റെ മൃതദേഹ സംസ്കാരം പൂർണ്ണ സൈനിക ബഹുമതികളോടെ ചെന്നൈയിലെ ബസന്ദ് നഗർ ശ്മാനത്തിൽ നടന്നു.

1971 ലെ യുദ്ധത്തില്‍ കറാച്ചി തുറമുഖം തകര്‍ക്കാന്‍ നേതൃത്വം നല്‍കിയത് കമാൻഡർ ഗോപാല്‍ റാവു അയിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നാവികസേനാസംഘം നേടിയ ചരിത്ര വിജയത്തിന്റെ സ്‌മരണയ്‌ക്കാണ്‌ എല്ലാവര്‍ഷവും ഡിസംബര്‍ 4 നാവികസേനാ ദിനമായി ആഘോഷിക്കുന്നത്‌. രാജ്യം മഹാവീര്‍ ചക്രയും വീര്‍ സേവാ മെഡലും നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 1971 ല്‍ ഇന്ത്യ – പാക്‌ യുദ്ധകാലത്താണ്‌ അദ്ദേഹത്തിന്‌ “കാറ്റസ്‌ ലില്ലി” എന്ന ഓപ്പറേഷന്റെ ചുമതല ലഭിച്ചത്‌.

ഡിസംബര്‍ നാലിനായിരുന്നു കറാച്ചി തുറമുഖ ആക്രമണം നടന്നത്. പാക്‌ സൈന്യത്തിന്റെ കനത്ത വെടിവയ്‌പിനെയും അന്തര്‍വാഹിനി ഉപയോഗിച്ചുള്ള ആക്രമണത്തെയും മറികടന്നാണു റാവുവിന്റെ നേതൃത്വത്തിലുള്ള നാവിക സംഘം കറാച്ചി തീരത്തെത്തിയത്‌. മൂന്ന്‌ പാക്‌ പടക്കപ്പലുകള്‍ തകര്‍ത്തായിരുന്നു അദ്ദേഹത്തിന്റെ സംഘത്തിന്റെ മുന്നേറ്റം. പിന്നാലെ കറാച്ചി തുറമുഖത്തിനുനേരേ ബോംബുകള്‍ വര്‍ഷിച്ചു. തുറമുഖവും പാക്‌ സൈന്യത്തിന്റെ ഇന്ധനശേഖരവും തകര്‍ത്തശേഷമായിരുന്നു മടക്കം.

കാസ‌‌ർഗോഡ്‌ പട്ണഷെട്ടി ഗോപാൽ റാവു എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. ബെംഗളൂരുവിലാണ്‌ ജനിച്ചത്‌. 1927 ല്‍ മംഗലാപുരത്ത്‌ മദ്രാസ്‌ ഐ.ജി.പി. കെ. പി. ജനാര്‍ദ്ധന്‍ റാവുവിന്റെ മകനായി ജനിച്ച ഗോപാല്‍ റാവു 1950 ഏപ്രില്‍ ഒന്നിനാണു നാവികസേനയില്‍ ചേര്‍ന്നത്‌. 1971 ല്‍ അന്നത്തെ നാവികസേനാ മേധാവി അഡ്‌മിറല്‍ എസ്‌.എം. നന്ദയാണു പാക്‌ ദൗത്യത്തിനു റാവുവിനെ നിയോഗിച്ചത്‌. ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിക്കുന്നതിനു മുമ്പാണു കറാച്ചി ദൗത്യത്തിന്റെ രൂപരേഖ തയാറായത്‌. വെടിയുണ്ടകളെ കൂസാക്കാതെ മുന്നേറിയ അദ്ദേഹത്തെ രാജ്യം മഹാവീര്‍ ചക്ര നല്‍കി ആദരിച്ചിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles