ദില്ലി: ഭാരതത്തിന്റെ രാഷ്ട്രീയദിശ മാറ്റിമറിച്ച അദ്വാനിജിക്ക് (Lal Krishna Advani Birthday) ഇന്ന് 94 വയസ്സ്. ബി.ജെ.പിക്ക് രൂപവും കരുത്തും നല്‍കാനായി പതിറ്റാണ്ടുകളോളം അധ്വാനിച്ച നേതാവാണ് അദ്വാനി. പണ്ഡിതനും, രാഷ്ട്രതന്ത്രജ്ഞനും ഇന്ത്യയിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന നേതാവുമാണ് അദ്വാനി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പിക്ക് നിര്‍ണായക സ്വാധീനം നേടിക്കൊടുക്കാൻ അദ്ദേഹം കഠിനമായി പ്രയത്നിച്ചിട്ടുണ്ട്. ആര്‍എസ്എസ് വോളണ്ടിയറായാണ് അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ദേശീയ നേതാക്കൾ ഉൾപ്പെടെ അദ്വാനിയ്ക്ക് ആശംസകൾ പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് എത്തിയിട്ടുണ്ട്.

ആദ്യകാലജീവിതം
1927 നവംബര്‍ എട്ടിന് കറാച്ചിയില്‍ (ഇന്ന് പാകിസ്ഥാനില്‍) ആയിരുന്നു ജനനം. അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കേ 1998-2004 കാലയളവില്‍ ഉപപ്രധാനമന്ത്രി സ്ഥാനത്തിനുപുറമേ കേന്ദ്ര ആഭ്യന്തരമന്ത്രി പദവും വഹിച്ചു. 1970, 1976, 1982, 1988 വര്‍ഷങ്ങളില്‍ രാജ്യസഭയിലെത്തി. 1973-ല്‍ ഭാരതീയ ജനസംഘം പ്രസിഡന്റായി. 1977-ല്‍ മൊറാര്‍ജി ദേശായി സര്‍ക്കാരില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയായ അദ്വാനി, 1980-86 കാലയളവില്‍ ബി.ജെ.പി. ജനറല്‍ സെക്രട്ടറിയായി. 1986-91 കാലയളവില്‍ ബി.ജെ.പി.യുടെ ദേശീയാധ്യക്ഷനായിരുന്നു. 1989, 1991, 1998, 1999, 2004, 2009, 2014 വര്‍ഷങ്ങളില്‍ ലോക്‌സഭാംഗമായി. 1991-93, 2004-2009 കാലയളവില്‍ പ്രതിപക്ഷനേതാവായി. 1993-1998 കാലയളവില്‍ വീണ്ടും പാര്‍ട്ടിയുടെ ദേശീയാധ്യക്ഷസ്ഥാനം വഹിച്ചു. 2015-ല്‍ പദ്മവിഭൂഷണ്‍ ലഭിച്ചു.

പ്രധാന പദവികളിൽ
1947 : ആർ.എസ്.എസ് ദേശീയ ജനറൽ സെക്രട്ടറി
1966-1967 ഭാരതീയ ജനസംഘം നേതാവ്
1967-1970 : ചെയർമാൻ, ഡൽഹി മെട്രോപൊളിറ്റൻ കൗൺസിൽ
1970-1972 : ഭാരതീയ ജനസംഘം ദേശീയ പ്രസിഡൻറ്
1970-1976 : രാജ്യസഭാംഗം,
1973-1977 : ഭാരതീയ ജനസംഘം ദേശീയ പ്രസിഡൻ്റ്
1976-1982 : രാജ്യസഭാംഗം,
1977 : ജനതാ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി
1977-1979 : കേന്ദ്രമന്ത്രി, ജനതാ പാർട്ടിയുടെ രാജ്യസഭ നേതാവ്
1980-1986 : ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) ദേശീയ ജനറൽ സെക്രട്ടറി, രാജ്യസഭയിലെ ബി.ജെ.പി നേതാവ്
1982-1988 : രാജ്യസഭാംഗം,
1986-1991 : ബി.ജെ.പി ദേശീയ പ്രസിഡൻ്റ്
1988-1989 : രാജ്യസഭാംഗം,
1989 : ലോക്സഭാംഗം, ന്യൂഡൽഹി
1989-1991 : ലോക്സഭയിലെ പ്രതിപക്ഷ നേതാവ്
1991 : ലോക്സഭാംഗം, ഗാന്ധിനഗർ
1991-1993 : ലോക്സഭയിലെ പ്രതിപക്ഷ നേതാവ്
1993-1998 : ബി.ജെ.പി ദേശീയ പ്രസിഡൻ്റ്
1996 : ലോക്സഭയിലേക്ക് മത്സരിച്ചില്ല
1998 : ലോക്സഭാംഗം, ഗാന്ധിനഗർ
1999 : ലോക്സഭാംഗം, ഗാന്ധിനഗർ
1999-2004 : കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി
2002-2004 : ഇന്ത്യയുടെ ഉപ-പ്രധാനമന്ത്രി
2004 : ലോക്സഭാംഗം, ഗാന്ധിനഗർ
2004-2005 : ബി.ജെ.പി ദേശീയ പ്രസിഡൻറ)
2004-2009 : ലോക്സഭയിലെ പ്രതിപക്ഷ നേതാവ്
2009 : ലോക്സഭാംഗം, ഗാന്ധിനഗർ
2014 : ലോക്സഭാംഗം, ഗാന്ധിനഗർ

