മാലിന്യ സംസ്‌കരണത്തിന് വേണ്ടി വാങ്ങിയ സ്ഥലം കാടുകയറി നശിയ്ക്കുന്നു, ജനങ്ങള്‍ക്ക് പ്രയോജനകരമാകുന്ന പദ്ധതി നടപ്പിലാക്കാനുള്ള ചുവടുവെയ്പുമായി മേയര്‍ വി വി രാജേഷ്
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള വിളപ്പില്‍ശാലയിലെ മാലിന്യ സംസ്‌കരണത്തിന് വേണ്ടി വാങ്ങിയ സ്ഥലം സന്ദര്‍ശിച്ച് മേയര്‍ വി.വി രാജേഷ്. നാളുകളായി കാടുപിടിച്ച് ശോചനീയമായ അവസ്ഥയില്‍ കിടന്നിരുന്ന സ്ഥലത്ത് ജനങ്ങള്‍ക്ക് പ്രയോജനകരമാകുന്ന മറ്റെന്തെങ്കിലും പദ്ധതി നടപ്പിലാക്കാനുള്ള ഉദ്യമത്തിന്റെ ഭാഗമായാണ് അദ്ദേഹം സന്ദര്‍ശിച്ചത്.
ജനങ്ങളുടെ പണം ചിലവഴിച്ച് ഇത്രയും സ്ഥലം വാങ്ങിയിട്ടിട്ടും തുടര്‍ നടപടികള്‍ ഒന്നും സ്വീകരിയ്ക്കാത്തതില്‍ അദ്ദേഹം തന്റെ അതൃപ്തി പ്രകടിപ്പിച്ചു. കോടികള്‍ മുടക്കി വാങ്ങിയ വാഹനങ്ങളും, കെട്ടിടങ്ങളും ആര്‍ക്കും ഉപകാരമില്ലാതെ നശിച്ചു പോയ അവസ്ഥയിലാണ് ഇപ്പോഴുള്ളത്. സ്ഥലത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് മേയര്‍ തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചിരിയ്ക്കുന്നത്.
മേയറുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്
” കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള വിളപ്പില്‍ശാലയിലെ മാലിന്യ സംസ്‌കരണത്തിന് വേണ്ടി വാങ്ങിയ സ്ഥലമാണിത്. കോടികള്‍ മുടക്കി വാങ്ങിയ വാഹനങ്ങളും,കെട്ടിടങ്ങളുമാണ് ചിത്രത്തില്‍.ഏതെങ്കിലും തരത്തില്‍ കോര്‍പ്പറേഷനും,ജനങ്ങള്‍ക്കും പ്രയോജനകരമായ എന്തെങ്കിലും പദ്ധതികള്‍ നടപ്പിലാക്കുവാനുള്ള സാധ്യതതേടിയുള്ള യാത്രയുടെ ഭാഗമായി ഇന്ന് വീണ്ടും ഇവിടെയെത്തി. ജനങ്ങളുടെ പണം ചെലവഴിയ്ക്കുമ്പോള്‍ കൂടുതല്‍ സൂക്ഷ്മത വേണമെന്ന് ഈ ചിത്രങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.”
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…