landmine explosion; In Balochistan, 7 people were killed, including the chairman of the Union Council; The bodies of four people were identified
ഇസ്ലാമാബാദ്: ബലൂചിസ്ഥാനിലെ പഞ്ച്ഗൂരിലുണ്ടായ കുഴിബോംബ് സ്‌ഫോടനത്തിൽ യൂണിയൻ കൗൺസിൽ ചെയർമാൻ ഉൾപ്പടെ ഏഴ് പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു യുസി ചെയർമാൻ ഉൾപ്പടെയുള്ളവർ കൊല്ലപ്പെട്ടത്. യുസി ചെയർമാനും കുടുംബവും സഞ്ചരിച്ച വാഹനം സ്‌ഫോടനത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു.
ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന യുസി ചെയർമാൻ ഇഷ്തിയാഖ് യാക്കൂബും മറ്റുള്ളവരും സഞ്ചരിച്ച വാഹനത്തെ ലക്ഷ്യമിട്ടായിരുന്നു അക്രമികൾ കുഴിബോംബ് സ്ഥാപിച്ചിരുന്നത്. വാഹനം ബൽഗതർ മേഖലയിലെ ചകർ ബസാറിൽ എത്തിയതോടെ പൊട്ടിത്തെറിക്കുകയും ചെയ്തു.
ആക്രമണത്തിൽ മുഹമ്മദ് യാക്കൂബ്, ഇബ്രാഹിം, വാജിദ്, ഫിദ ഹുസൈൻ, സർഫറാസ്, ഹൈദർ എന്നിവരാണ് മരിച്ചത്. ഇവർ ബൽതഗർ, പഞ്ച്ഗൂർ സ്വദേശികളാണെന്നും പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ നാലുപേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ടുകൾ. ആക്രമണത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ ലഭ്യമല്ലെന്നും അധികൃതർ അറിയിച്ചു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…