Saturday, May 18, 2024
spot_img

കുഴിബോംബ് സ്‌ഫോടനം; ബലൂചിസ്ഥാനിൽ യൂണിയൻ കൗൺസിൽ ചെയർമാൻ ഉൾപ്പടെ 7 പേർ കൊല്ലപ്പെട്ടു; നാലുപേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

ഇസ്ലാമാബാദ്: ബലൂചിസ്ഥാനിലെ പഞ്ച്ഗൂരിലുണ്ടായ കുഴിബോംബ് സ്‌ഫോടനത്തിൽ യൂണിയൻ കൗൺസിൽ ചെയർമാൻ ഉൾപ്പടെ ഏഴ്‌ പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു യുസി ചെയർമാൻ ഉൾപ്പടെയുള്ളവർ കൊല്ലപ്പെട്ടത്. യുസി ചെയർമാനും കുടുംബവും സഞ്ചരിച്ച വാഹനം സ്‌ഫോടനത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു.

ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന യുസി ചെയർമാൻ ഇഷ്തിയാഖ് യാക്കൂബും മറ്റുള്ളവരും സഞ്ചരിച്ച വാഹനത്തെ ലക്ഷ്യമിട്ടായിരുന്നു അക്രമികൾ കുഴിബോംബ് സ്ഥാപിച്ചിരുന്നത്. വാഹനം ബൽഗതർ മേഖലയിലെ ചകർ ബസാറിൽ എത്തിയതോടെ പൊട്ടിത്തെറിക്കുകയും ചെയ്തു.

ആക്രമണത്തിൽ മുഹമ്മദ് യാക്കൂബ്, ഇബ്രാഹിം, വാജിദ്, ഫിദ ഹുസൈൻ, സർഫറാസ്, ഹൈദർ എന്നിവരാണ് മരിച്ചത്. ഇവർ ബൽതഗർ, പഞ്ച്ഗൂർ സ്വദേശികളാണെന്നും പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ നാലുപേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ടുകൾ. ആക്രമണത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ ലഭ്യമല്ലെന്നും അധികൃതർ അറിയിച്ചു.

Related Articles

Latest Articles