heavy rainLandslide Keralalandslide-again-in-kottayam
കോട്ടയം: നേരത്തെ ദുരന്തമുണ്ടായ കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളംകാട് മ്ലാക്കരയില്‍ വീണ്ടും ഉരുൾപൊട്ടൽ. ഇതുവരെ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയതിട്ടില്ല. എന്നാൽ ഇപ്പോഴും പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.
കോട്ടയം ഇടുക്കി ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ദിവസങ്ങളായി മഴ തകർത്ത് പെയ്യുകയാണ്. ഇതേത്തുടർന്നാണ് ഇളംകാട് മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. മ്ലാക്കര, മൂപ്പന്‍മല എന്നീ പ്രദേശങ്ങളിലാണ് ചെറിയ രീതിയില്‍ ഉരുള്‍പൊട്ടിയത്.
അതേസമയം ജനവാസം കുറഞ്ഞ മേഖലയിലായതിനാലാണ് ഉരുള്‍പൊട്ടലിൽ കാര്യമായ നാശനഷ്ടമുണ്ടാകാതിരുന്നത്. എന്നാൽ മ്ലാക്കര ഭാഗത്ത് 20 ഓളം കുടുംബങ്ങള്‍ കുടുങ്ങി. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങി. കനത്ത മഴയെ തുടര്‍ന്ന് കിഴക്കന്‍ മേഖലയിലെ ശക്തമായ മഴയില്‍ മണിമലയാറ്റിലേക്ക് എത്തുന്ന പുല്ലകയാറ്റില്‍ ജനിരപ്പ് ഉയര്‍ന്നിരുന്നു. അപകട നിലയിലേക്ക് വെള്ളം എത്തിയിട്ടില്ല. ഇളംകാട് ടോപ്പില്‍ മണ്ണിടിച്ചിലുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് പുല്ലകയാറ്റിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…