Saturday, May 11, 2024
spot_img

കനത്ത മഴ: കോട്ടയം കൂട്ടിക്കല്‍ പഞ്ചായത്തിലെ മ്ലാക്കരയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍

കോട്ടയം: നേരത്തെ ദുരന്തമുണ്ടായ കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളംകാട് മ്ലാക്കരയില്‍ വീണ്ടും ഉരുൾപൊട്ടൽ. ഇതുവരെ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയതിട്ടില്ല. എന്നാൽ ഇപ്പോഴും പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.

കോട്ടയം ഇടുക്കി ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ദിവസങ്ങളായി മഴ തകർത്ത് പെയ്യുകയാണ്. ഇതേത്തുടർന്നാണ് ഇളംകാട് മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. മ്ലാക്കര, മൂപ്പന്‍മല എന്നീ പ്രദേശങ്ങളിലാണ് ചെറിയ രീതിയില്‍ ഉരുള്‍പൊട്ടിയത്.

അതേസമയം ജനവാസം കുറഞ്ഞ മേഖലയിലായതിനാലാണ് ഉരുള്‍പൊട്ടലിൽ കാര്യമായ നാശനഷ്ടമുണ്ടാകാതിരുന്നത്. എന്നാൽ മ്ലാക്കര ഭാഗത്ത് 20 ഓളം കുടുംബങ്ങള്‍ കുടുങ്ങി. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങി. കനത്ത മഴയെ തുടര്‍ന്ന് കിഴക്കന്‍ മേഖലയിലെ ശക്തമായ മഴയില്‍ മണിമലയാറ്റിലേക്ക് എത്തുന്ന പുല്ലകയാറ്റില്‍ ജനിരപ്പ് ഉയര്‍ന്നിരുന്നു. അപകട നിലയിലേക്ക് വെള്ളം എത്തിയിട്ടില്ല. ഇളംകാട് ടോപ്പില്‍ മണ്ണിടിച്ചിലുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് പുല്ലകയാറ്റിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.

Related Articles

Latest Articles