ശ്രീനഗര്‍ : പാകിസ്ഥാന്റെ ലക്ഷ്യം ഇന്ത്യയുടെ നാശമാണെന്ന് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം ഉറിയില്‍ നിന്നും സുരക്ഷാ സൈന്യത്തിന്റെ പിടിയിലായ അലി ബാബര്‍ പാത്രയെന്ന 19 കാരനായ ഭീകരന്റേതാണ് ഈ വെളിപ്പെടുത്തല്‍. ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പാക് സൈന്യം പരിശീലനം നൽകിയിരുന്നതായും ഭീകരന്‍ വ്യക്തമാക്കി.
ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഭീകരസംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് പണവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ലഷ്‌കര്‍ ഇ തോയ്ബയില്‍ ചേരുന്നതിനായി അമ്ബതിനായിരത്തോളം രൂപയാണ് തനിക്ക് വാഗ്ദാനം ചെയ്തത്. ഇതില്‍ 20,000 രൂപ അമ്മയുടെ ചികിത്സയ്ക്കായി നല്‍കിയിരുന്നെന്നും ഇയാള്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. പാകിസ്ഥാനിലുള്ള അമ്മയുടെ ഫോണ്‍ നമ്പറും മറ്റ് വിവരങ്ങളും അലി ബാബര്‍ സൈന്യത്തിന് കൈമാറിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അതിർത്തിയിലൂടെ നുഴഞ്ഞുകയറിയ ഏഴ് ഭീകരരെ സൈന്യം വധിച്ചിരുന്നു. നിരവധി ഭീകരർ പരിക്കുകളോടെ രക്ഷപ്പെട്ടിട്ടുണ്ട്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…
പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…
ദില്ലി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എ അമാനുള്ള…
ഭീകരർ ആശയ വിനിമയത്തിന് ഉപയോഗിച്ചത് ചാറ്റിംഗ് ആപ്പുകൾ ! ഓരോരുത്തരും ഒന്നിലധികം ഫോണുകൾ ഉപയോഗിച്ച് ! ഉപയോഗിച്ചത് നിരവധി സിം…
വെനസ്വേലയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുമോ ? ആഭ്യന്തര യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം ! വിദേശകാര്യ മന്ത്രാലയം മറ്റൊരു ഒഴിപ്പിക്കൽ…
2025, Nov 1ൽ കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥനമായി എന്ന് പിണറായി വിജയൻ പ്രഖ്യാപിച്ചത് വിപുലമായ ചടങ്ങിലായിരുന്നു . നിരവധി…